ഉപ്പളയില്‍ കഞ്ചാവ് സംഘം ഓട്ടോ ഡ്രൈവറെ കാറില്‍ തട്ടിക്കൊണ്ടു പോയി

ഉപ്പള: ഉപ്പളയില്‍ ആള്‍ട്ടോ കാറിലെത്തിയ കഞ്ചാവ് സംഘം ഓട്ടോ ഡ്രൈവറെ തട്ടി ക്കൊണ്ടു പോയതായി പരാതി. ഉപ്പള പച്ചിലമ്പാറയിലെ മുനീറി (33) നെയാണ് തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് കാറിലെത്തിയ കഞ്ചാവ് സംഘം നാട്ടുകാര്‍ നോക്കി നില്‍ക്കെ തട്ടികൊണ്ടു പോയത്. മുനീര്‍ ഓട്ടോയില്‍ കൊണ്ടുവന്ന യാത്രക്കാരെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആസ്പ്രതിക്ക് സമീപം ഇറക്കി ഒരു കടയില്‍ നിന്ന് പാനിയം കുടിക്കുന്നതിനിടെ നാലംഗ സംഘം കാറിലേക്ക് വലിച്ച് […]

ഉപ്പള: ഉപ്പളയില്‍ ആള്‍ട്ടോ കാറിലെത്തിയ കഞ്ചാവ് സംഘം ഓട്ടോ ഡ്രൈവറെ തട്ടി ക്കൊണ്ടു പോയതായി പരാതി. ഉപ്പള പച്ചിലമ്പാറയിലെ മുനീറി (33) നെയാണ് തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് കാറിലെത്തിയ കഞ്ചാവ് സംഘം നാട്ടുകാര്‍ നോക്കി നില്‍ക്കെ തട്ടികൊണ്ടു പോയത്. മുനീര്‍ ഓട്ടോയില്‍ കൊണ്ടുവന്ന യാത്രക്കാരെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആസ്പ്രതിക്ക് സമീപം ഇറക്കി ഒരു കടയില്‍ നിന്ന് പാനിയം കുടിക്കുന്നതിനിടെ നാലംഗ സംഘം കാറിലേക്ക് വലിച്ച് കയറ്റി കൊണ്ടുപോവുകയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടു പോയതെന്നാണ് മഞ്ചേശ്വരം പൊലീസിന് കിട്ടിയ വിവരം. മുനീറിന്റെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു

Related Articles
Next Story
Share it