ഉദുമയില്‍ 35 ഗ്രാം എം.ഡി.എം.എയുമായി ചെര്‍ക്കള, നായന്മാര്‍മൂല സ്വദേശികള്‍ അറസ്റ്റില്‍

ബേക്കല്‍: ഉദുമ പടിഞ്ഞാര്‍ കോട്ടക്കുന്നില്‍ 35 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചെര്‍ക്കള, നായന്മര്‍മൂല സ്വദേശികള്‍ പൊലീസ് പിടിയിലായി. ചെര്‍ക്കളയിലെ ഷെരീഫ്, നായന്മാര്‍മൂലയിലെ മിര്‍ഷാദ് അലി എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മാത്യു, ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യു.പി, എസ്.ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശ്വാസ്യയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കുന്നിലെ വീട്ടിലെത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എം.ഡി.എം.എ വിതരണം […]

ബേക്കല്‍: ഉദുമ പടിഞ്ഞാര്‍ കോട്ടക്കുന്നില്‍ 35 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ചെര്‍ക്കള, നായന്മര്‍മൂല സ്വദേശികള്‍ പൊലീസ് പിടിയിലായി. ചെര്‍ക്കളയിലെ ഷെരീഫ്, നായന്മാര്‍മൂലയിലെ മിര്‍ഷാദ് അലി എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മാത്യു, ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യു.പി, എസ്.ഐ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശ്വാസ്യയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കുന്നിലെ വീട്ടിലെത്തിയാണ് മയക്കുമരുന്ന് പിടികൂടിയത്. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് രണ്ടുപേരുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it