തൃശൂരില്‍ മകന്‍ അച്ഛനെയും അമ്മയെയും അടിച്ചു കൊന്നു

തൃശൂര്‍: സ്വത്തിനെച്ചൊല്ലി മകന്‍ അച്ഛനെയും അമ്മയെയും അടിച്ചുകൊന്നു. തൃശൂര്‍ അവിണിശ്ശേരിയിലാണ് നാടിനെ നടുക്കിയ ക്രൂരത. അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണന്‍, ഭാര്യ തങ്കമണി എന്നിവരാണ് കൊല്ലപ്പെട്ടത്. രാമകൃഷ്ണന്‍ ഇന്നലെ രാത്രിയും തങ്കമണി ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്. മകന്‍ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഴു ഉപയോഗിച്ച് ഇരുവരെയും തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ രാമകൃഷ്ണനെയും തങ്കമണിയെയും ആദ്യം തൃശൂരില്‍ ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ […]

തൃശൂര്‍: സ്വത്തിനെച്ചൊല്ലി മകന്‍ അച്ഛനെയും അമ്മയെയും അടിച്ചുകൊന്നു. തൃശൂര്‍ അവിണിശ്ശേരിയിലാണ് നാടിനെ നടുക്കിയ ക്രൂരത. അവിണിശേരി കറുത്തേടത്ത് രാമകൃഷ്ണന്‍, ഭാര്യ തങ്കമണി എന്നിവരാണ് കൊല്ലപ്പെട്ടത്. രാമകൃഷ്ണന്‍ ഇന്നലെ രാത്രിയും തങ്കമണി ഇന്ന് പുലര്‍ച്ചെയുമാണ് മരിച്ചത്. മകന്‍ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഴു ഉപയോഗിച്ച് ഇരുവരെയും തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ രാമകൃഷ്ണനെയും തങ്കമണിയെയും ആദ്യം തൃശൂരില്‍ ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദീപ് ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.

Related Articles
Next Story
Share it