തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ചരിത്ര വിജയം
കൊച്ചി: തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ചരിത്ര വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമായ 24,265 വോട്ടിന്റെ ഉജ്ജ്വല വിജയം നേടി. ഉമയ്ക്ക് 70,101ഉം ഇടതുമുന്നണിയിലെ ഡോ. ജോ ജോസഫിന് 45,836ഉം എന്‍.ഡി.എയിലെ എ.എന്‍ രാധാകൃഷ്ണന് 15,485ഉം വോട്ടുകള്‍ ലഭിച്ചു. 2011ല്‍ കോണ്‍ഗ്രസിലെ ബെന്നിബെഹനാന്‍ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ഉമാ തോമസ് ചരിത്ര വിജയം ചൂടിയിരിക്കുന്നത്. നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങളെ തകര്‍ക്കുക […]

കൊച്ചി: തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ചരിത്ര വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസ് മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമായ 24,265 വോട്ടിന്റെ ഉജ്ജ്വല വിജയം നേടി. ഉമയ്ക്ക് 70,101ഉം ഇടതുമുന്നണിയിലെ ഡോ. ജോ ജോസഫിന് 45,836ഉം എന്‍.ഡി.എയിലെ എ.എന്‍ രാധാകൃഷ്ണന് 15,485ഉം വോട്ടുകള്‍ ലഭിച്ചു.
2011ല്‍ കോണ്‍ഗ്രസിലെ ബെന്നിബെഹനാന്‍ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നാണ് ഉമാ തോമസ് ചരിത്ര വിജയം ചൂടിയിരിക്കുന്നത്. നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കാനുള്ള ഇടതുമുന്നണിയുടെ ശ്രമങ്ങളെ തകര്‍ക്കുക മാത്രമല്ല റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അവര്‍ക്ക് ഇരട്ട പ്രഹരം ഏല്‍പ്പിക്കുക കൂടി ചെയ്തിരിക്കുകയാണ് ഉമാ തോമസ്.
ആദ്യ റൗണ്ട് മുതല്‍ തന്നെ ഉമാ തോമസിന്റെ തേരോട്ടമായിരുന്നു. തൃക്കാക്കരയുടെ ഹൃദയം കവര്‍ന്ന പി.ടി തോമസിന്റെ ഭൂരിപക്ഷത്തെ പോലും മറികടന്നാണ് ഉമാ തോമസ് ഉജ്ജ്വല വിജയം നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ പി.ടി തോമസ് നേടിയ 14,329 ഭൂരിപക്ഷത്തേക്കാളും പതിനായിരത്തിലേറെ വോട്ട് കൂടുതല്‍ നേടിയാണ് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ഉമാ തോമസ് തൃക്കാക്കരയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. ഇടതു സ്ഥാനാര്‍ത്ഥി കഴിഞ്ഞ തവണത്തെ വോട്ട് നിലനിലനിര്‍ത്തിയെങ്കിലും ബി.ജെ.പിയുടെ വോട്ട് നിലയില്‍ കാര്യമായ കുറവുണ്ട്. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 15,484 വോട്ടുകള്‍ ലഭിച്ചിരുന്നുവെങ്കില്‍ ഇത്തവണ അത് 12,000ത്തിലൊതുങ്ങി.
എട്ടു റൗണ്ടുകള്‍ എണ്ണിയപ്പോഴേക്കും ഉമയുടെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നിരുന്നു. 12 മണിയോടെ 10 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഭൂരിപക്ഷം 23,415 വോട്ടിന്റെ ലീഡായി.
2021ല്‍ പി.ടി. തോമസ് നേടിയ ലീഡ് ആറാം റൗണ്ടില്‍ തന്നെ ഉമ മറികടന്നിരുന്നു. ഉമയുടെ ഭൂരിപക്ഷം ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇക്കാര്യം പരസ്യമാക്കി സി.പി.എം ജില്ലാ സെക്രട്ടറി തന്നെ രംഗത്തുവന്നു. ഇത്രയും ഭൂരിപക്ഷം പ്രതീക്ഷിച്ചതല്ലെന്ന് സി.എന്‍. മോഹനന്‍ പ്രതികരിച്ചു. ഉമയുടെ മുന്നേറ്റം ഭരണത്തിനെതിരായ വിലയിരുത്തലെന്ന് മുസ്ലിംലീഗ് അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫിന്റെ വിഭാഗീയ രാഷ്ട്രീയത്തിന് എതിരായ വിലയിരുത്തലെന്ന് സംസ്ഥാന പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
തോല്‍വിയെ ഉള്‍ക്കൊള്ളുന്നുവെന്നും തന്നെ ഏല്‍പ്പിച്ച ജോലി കഴിവിന്റെ പരമാധി ഉപയോഗിച്ചുവെന്നും ഇടതു സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് പ്രതികരിച്ചു. വിജയിയെ അനുമോദിക്കുന്നു. പരാജയത്തെ പൂര്‍ണ്ണമായും അംഗീകരിക്കുകയാണ്. പരാജയ കാരണങ്ങള്‍ മുന്നണി ചര്‍ച്ച ചെയ്യുമെന്നും തിരഞ്ഞെടുപ്പില്‍ വിജയവും പരാജയവും സര്‍വ്വ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.