എല്‍.ഡി.എഫ് വിജയിച്ച ജില്ലയിലെ മൂന്നുമണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷവും വര്‍ധിച്ചു

കാസര്‍കോട്: എല്‍.ഡി.എഫ് വിജയിച്ച കാസര്‍കോട് ജില്ലയിലെ മൂന്നുമണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷവും വര്‍ധിച്ചു. കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂര്‍ നിയോജകമണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടിയത്. സ്വന്തം കോട്ടകള്‍ സംരക്ഷിക്കാനായതും ഭൂരിപക്ഷം വര്‍ധിപ്പിക്കാനായതും എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം ആകാശത്തോളം ഉയര്‍ത്തുകയാണ്. കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരന്‍ ഇത്തവണ ചരിത്രഭൂരിപക്ഷത്തിനാണ് വിജയം കൈവരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 26011 ആയിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ഇത്തവണ 27139 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖരന്‍ വിജയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയസമയത്ത് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സി.പി.ഐക്കകത്തുണ്ടായിരുന്ന […]

കാസര്‍കോട്: എല്‍.ഡി.എഫ് വിജയിച്ച കാസര്‍കോട് ജില്ലയിലെ മൂന്നുമണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷവും വര്‍ധിച്ചു. കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂര്‍ നിയോജകമണ്ഡലങ്ങളിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടിയത്. സ്വന്തം കോട്ടകള്‍ സംരക്ഷിക്കാനായതും ഭൂരിപക്ഷം വര്‍ധിപ്പിക്കാനായതും എല്‍.ഡി.എഫിന്റെ ആത്മവിശ്വാസം ആകാശത്തോളം ഉയര്‍ത്തുകയാണ്. കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരന്‍ ഇത്തവണ ചരിത്രഭൂരിപക്ഷത്തിനാണ് വിജയം കൈവരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 26011 ആയിരുന്നു അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ഇത്തവണ 27139 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് ചന്ദ്രശേഖരന്‍ വിജയിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയസമയത്ത് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സി.പി.ഐക്കകത്തുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ ഒന്നും ബാധിക്കാതിരുന്നതും ചന്ദ്രശേഖരന്റെ വിജയത്തിന് മാറ്റ് കൂട്ടി. സി.പി.ഐയിലെ പ്രശ്നങ്ങള്‍ മുതലെടുക്കാന്‍ യു.ഡി.എഫിന് സാധിച്ചതുമില്ല. ഉദുമ നിയോജമണ്ഡലത്തില്‍ 13,322 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച്. കുഞ്ഞമ്പു വിജയിച്ചത്. മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷം ഉദുമയില്‍ എല്‍.ഡി.എഫിന് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. 2009ല്‍ അജാനൂര്‍ പഞ്ചായത്ത് മാറ്റി ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫിന് സ്വാധീനമുള്ള മുളിയാര്‍ പഞ്ചായത്ത് ചേര്‍ത്തിരുന്നു. അതിന് ശേഷം 2011ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ കെ കുഞ്ഞിരാമന് 11,380 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. 2016ല്‍ അത് 3347 ആയി കുറഞ്ഞു. എന്നാല്‍ ഇക്കുറി ലഭിച്ച വലിയ ഭൂരിപക്ഷം എല്‍.ഡി.എഫിന്റെ കണക്കുകൂട്ടലിനും അപ്പുറത്താണ്. നാലായിരമോ അഞ്ചായിരമോ ഭൂരിപക്ഷം കിട്ടുമെന്നുമാത്രമാണ് കരുതിയിരുന്നത്. ചെമ്മനാട് പഞ്ചായത്തില്‍ യു.ഡി.എഫിന് വോട്ടുകള്‍ കുറഞ്ഞതും എല്‍.ഡി.എഫിന് നേട്ടമായി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി രണ്ടാംതവണയും മത്സരത്തിനിറങ്ങിയ എം. രാജഗോപാലന് പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. കാസര്‍കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ 6708 വോട്ടുകള്‍ കൂടുതല്‍ നേടിയിട്ടുണ്ട്. കാസര്‍കോട്ട് വോട്ട് നില യു.ഡി.എഫിന്റെ പകുതി പോലും ഉയര്‍ത്താന്‍ കഴിയാതിരുന്നത് എല്‍.ഡി.എഫിനെ നിരാശയിലാഴ്ത്തുന്നു. മഞ്ചേശ്വരത്ത് 2016ലേതിനേക്കാള്‍ രണ്ടായിരം വോട്ടിന്റെ കുറവ് എല്‍.ഡി.എഫിന് വന്നിട്ടുണ്ട്. എന്നാല്‍ 2020ലെ ഉപതിരഞ്ഞെടുപ്പിനെക്കാള്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 2016ലെ തിരഞ്ഞെടുപ്പിനെക്കാള്‍ ജില്ലയിലാകമാനം കാല്‍ലക്ഷത്തോളം വോട്ടുകളാണ് എല്‍.ഡി.എഫിന് വര്‍ധിച്ചിരിക്കുന്നത്.

Related Articles
Next Story
Share it