സ്വപ്‌ന പൊലീസ് വലയത്തില്‍; ഷാജിയുമായുള്ള ശബ്ദ രേഖ ഇന്ന് പുറത്തുവിടും

പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിലും ഓഫീസിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സ്വപ്‌നയുടെ സുരക്ഷ കണക്കിലെടുത്താണ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 24 മണിക്കൂറും പൊലീസ് വിന്യാസമുണ്ടാകും. സി.സി.ടി.വിയും ഘടിപ്പിച്ചിട്ടുണ്ട്. അതേസമയം സ്വപ്‌നയും സര്‍ക്കാറിന്റെ ഇടനിലക്കാരനെന്ന് സ്വപ്‌ന ആരോപിക്കുന്ന സുഹൃത്ത് ഷാജി കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പുറത്തുവിടും. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുക. അതിനിടെ തനിക്കെതിരെ ഗൂഡാലോചനയെന്നും തന്ത്രപൂര്‍വ്വം പാലക്കാട്ടെത്തിച്ച് […]

പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റിലും ഓഫീസിലും പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സ്വപ്‌നയുടെ സുരക്ഷ കണക്കിലെടുത്താണ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 24 മണിക്കൂറും പൊലീസ് വിന്യാസമുണ്ടാകും. സി.സി.ടി.വിയും ഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം സ്വപ്‌നയും സര്‍ക്കാറിന്റെ ഇടനിലക്കാരനെന്ന് സ്വപ്‌ന ആരോപിക്കുന്ന സുഹൃത്ത് ഷാജി കിരണും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്‌ന ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പുറത്തുവിടും. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുക. അതിനിടെ തനിക്കെതിരെ ഗൂഡാലോചനയെന്നും തന്ത്രപൂര്‍വ്വം പാലക്കാട്ടെത്തിച്ച് തന്നെ കുടുക്കാന്‍ സ്വപ്‌നയും ഷാജി കിരണും ശ്രമിച്ചുവെന്നും നികേഷ് കുമാര്‍ പറഞ്ഞു. സ്വപ്‌നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it