വെല്‍ഡിംഗ് തൊഴിലാളി ക്വാര്‍ട്ടേഴ്‌സില്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍

ബദിയടുക്ക: വെല്‍ഡിംഗ് തൊഴിലാളിയെ ക്വാര്‍ട്ടേഴ്‌സില്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കോട് ബെള്ളംബെട്ടിലെ പരേതനായ നാരായണ-ജാനകി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണന്‍ (50) ആണ് മരിച്ചത്.സീതാംഗോളി പെര്‍ഡാന മൂലയിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. ഇന്നലെ രാവിലെ 11 മണിയോടെയാണ് ബാലകൃഷ്ണനെ ക്വാര്‍ട്ടേഴ്‌സിനകത്ത് രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ബദിയടുക്ക, കുമ്പള, വിദ്യാനഗര്‍ സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് സംഘം ക്വാര്‍ട്ടേഴ്‌സിലെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് വ്യക്തമായി. സഹോദരങ്ങള്‍: സുധാകരന്‍, രാഘവന്‍, വസന്ത, ശാരദ, […]

ബദിയടുക്ക: വെല്‍ഡിംഗ് തൊഴിലാളിയെ ക്വാര്‍ട്ടേഴ്‌സില്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ചാലക്കോട് ബെള്ളംബെട്ടിലെ പരേതനായ നാരായണ-ജാനകി ദമ്പതികളുടെ മകന്‍ ബാലകൃഷ്ണന്‍ (50) ആണ് മരിച്ചത്.
സീതാംഗോളി പെര്‍ഡാന മൂലയിലെ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. ഇന്നലെ രാവിലെ 11 മണിയോടെയാണ് ബാലകൃഷ്ണനെ ക്വാര്‍ട്ടേഴ്‌സിനകത്ത് രക്തം ഛര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് ബദിയടുക്ക, കുമ്പള, വിദ്യാനഗര്‍ സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് സംഘം ക്വാര്‍ട്ടേഴ്‌സിലെത്തിയിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പിന്നീട് വ്യക്തമായി. സഹോദരങ്ങള്‍: സുധാകരന്‍, രാഘവന്‍, വസന്ത, ശാരദ, മീനാക്ഷി, സരോജിനി.

Related Articles
Next Story
Share it