വിഷ്ണുവിനെ തഴഞ്ഞു; അപമാനിതനായി തിരിച്ചെത്തി

കാഞ്ഞങ്ങാട്: ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന ടീമിലെ മികച്ച കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും പിന്നാലെ തഴഞ്ഞത് പ്രതിഷേധത്തിനിടയാക്കി. ടീമില്‍ നിന്നും ഒഴിവാക്കിയതോടെ വണ്ടിക്കൂലി പോലും നല്‍കാതെ അധികൃതര്‍ വെറും കയ്യോടെ പറഞ്ഞയച്ചതായും ആക്ഷേപം. അച്ചാംതുരുത്തി ഇന്ദിര യൂത്ത് ക്ലബ്ബിന്റെ താരവും ജില്ലയുടെ ക്യാപ്റ്റനുമായിരുന്ന വിഷ്ണുവാണ് അപമാനിതനായി തിരിച്ചുവന്നത്.ഹൈദരാബാദിലാണ് ദേശീയ മത്സരം നടന്നത്. സംസ്ഥാന ടീമിലേക്ക് വിഷ്ണു ഉള്‍പ്പെടെ 12 പേരെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മറ്റൊരു താരത്തെ തഴഞ്ഞു എന്ന ആക്ഷേപം വന്നതോടെ പതിമൂന്നാമനായി അദ്ദേഹത്തെയും ഉള്‍പ്പെടുത്തിയാണ് […]

കാഞ്ഞങ്ങാട്: ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന ടീമിലെ മികച്ച കളിക്കാരനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും പിന്നാലെ തഴഞ്ഞത് പ്രതിഷേധത്തിനിടയാക്കി. ടീമില്‍ നിന്നും ഒഴിവാക്കിയതോടെ വണ്ടിക്കൂലി പോലും നല്‍കാതെ അധികൃതര്‍ വെറും കയ്യോടെ പറഞ്ഞയച്ചതായും ആക്ഷേപം. അച്ചാംതുരുത്തി ഇന്ദിര യൂത്ത് ക്ലബ്ബിന്റെ താരവും ജില്ലയുടെ ക്യാപ്റ്റനുമായിരുന്ന വിഷ്ണുവാണ് അപമാനിതനായി തിരിച്ചുവന്നത്.
ഹൈദരാബാദിലാണ് ദേശീയ മത്സരം നടന്നത്. സംസ്ഥാന ടീമിലേക്ക് വിഷ്ണു ഉള്‍പ്പെടെ 12 പേരെ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ മറ്റൊരു താരത്തെ തഴഞ്ഞു എന്ന ആക്ഷേപം വന്നതോടെ പതിമൂന്നാമനായി അദ്ദേഹത്തെയും ഉള്‍പ്പെടുത്തിയാണ് സെലക്ഷന്‍ ടീം ഹൈദരാബാദിലേക്ക് വണ്ടി കയറിയത്. എന്നാല്‍ മത്സരം ആരംഭിച്ചപ്പോള്‍ ആദ്യ ടീം ലിസ്റ്റിലുണ്ടായിരുന്ന വിഷ്ണുവിനെ തഴഞ്ഞ് പതിമൂന്നാമനെ ഉള്‍പ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവെച്ചു കൊണ്ടിരുന്ന വിഷ്ണുവിനെ മറ്റൊരു താരത്തിന് വേണ്ടി ബലിയാടാക്കിയെന്നാണ് ആക്ഷേപം. ഈ പ്രയാസത്താല്‍ വിഷ്ണു നേരെ നാട്ടിലേക്ക് വണ്ടി കയറുകയായിരുന്നു. 12 അംഗങ്ങള്‍ മാത്രമേ ആവശ്യമുള്ളൂവെന്നറിയാവുന്ന ടെക്‌നിക്കല്‍ കമ്മിറ്റി പതിമൂന്നാമനെ എന്തിന് ചേര്‍ത്തുവെന്ന ചോദ്യം കളിക്കാര്‍ക്കിടയില്‍ നിന്നുതന്നെ ഉയരുന്നുവന്നിട്ടുണ്ട്.
12 അംഗങ്ങളെ നിശ്ചയിച്ച് നാട്ടില്‍ നിന്നു തന്നെ പ്രശ്‌നം പരിഹരിച്ച് ഹൈദരാബാദിലേക്ക് വണ്ടി കയറാതെ വിഷ്ണുവിനെ അപമാനിച്ച സംഭവം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തിരിച്ചു വന്ന വിഷ്ണുവിനെ സ്വീകരിക്കാനെത്തിയവര്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധിച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു.

Related Articles
Next Story
Share it