ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ കേരളത്തിലെ എല്‍.ഡി.എഫ് രാജ്യത്തിന് മാതൃക-പ്രൊഫ. മുഹമ്മദ് സുലൈമാന്‍

കാഞ്ഞങ്ങാട്: മതേതര രാജ്യമായ ഇന്ത്യയുടെ സല്‍പേര് കളങ്കപ്പെടുത്തിയ മോദി സര്‍ക്കാറിന്റ ഫാസിസത്തിനെതിരെയുള്ള കേരളത്തിലെ എല്‍.ഡി.എഫിന്റെ ശക്തമായ പോരാട്ടം ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇസ്രയേലുമായി ചങ്ങാത്തമുണ്ടാക്കുന്ന മോദി ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയിരിക്കുകയാണെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ഐ.എന്‍.എല്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് എ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.ഐ.എന്‍.എല്ലില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ നേതാവ് ഡോ. ബഷീര്‍ […]

കാഞ്ഞങ്ങാട്: മതേതര രാജ്യമായ ഇന്ത്യയുടെ സല്‍പേര് കളങ്കപ്പെടുത്തിയ മോദി സര്‍ക്കാറിന്റ ഫാസിസത്തിനെതിരെയുള്ള കേരളത്തിലെ എല്‍.ഡി.എഫിന്റെ ശക്തമായ പോരാട്ടം ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇസ്രയേലുമായി ചങ്ങാത്തമുണ്ടാക്കുന്ന മോദി ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തിയിരിക്കുകയാണെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ഐ.എന്‍.എല്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് എ. ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.
ഐ.എന്‍.എല്ലില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ നേതാവ് ഡോ. ബഷീര്‍ അഹമ്മദ്, സംസ്ഥാന ട്രഷറര്‍ ബി. ഹംസ ഹാജി, എം.എം മാഹിന്‍, മൊയ്തിന്‍ കുഞ്ഞി കളനാട്, എം.എ. ലത്തീഫ്, അന്‍വര്‍ സാദത്ത്, എം. ഇബ്രാഹിം, സി.എം.എ ജലീല്‍, റഹിം ബെണ്ടിച്ചാല്‍, ഹസീന ടീച്ചര്‍, എന്‍.എം അബ്ദുല്ല, ഖലീല്‍ എരിയാല്‍, മുസ്തഫ തോരവളപ്പ്, ശംസുദ്ധീന്‍ അരിഞ്ചിര, കെ.കെ അബ്ബാസ്, മൊയ്തു ഹദ്ദാദ്, ഷാഫി സന്തോഷ് നഗര്‍, എ.സി ഷാഹുല്‍ ഹമീദ്, ജമീല ടീച്ചര്‍, അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, ഹനീഫ് ഹദ്ദാദ്, ശംസുദ്ദീന്‍ കോളിയാട്, ഹനീഫ് കടപ്പുറം, കുഞ്ഞിമൊയ്തീന്‍ ഹാജി, കെ.സി മുഹമ്മദ് കുഞ്ഞി, ബദറുദീന്‍ കളനാട് പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം സ്വാഗതവും വി.കെ ഹനീഫ ഹാജി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it