കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി സര്‍ക്കാര്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷനെതിരെ ഇ.ഡി ഹൈക്കോടതിയില്‍

കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി സര്‍ക്കാര്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയില്‍. കേന്ദ്ര ഏജന്‍സിക്കെതിരെ ജൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ജൂഡീഷ്യല്‍ കമ്മീഷന്റെ നിയമനം അസാധുവാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുമാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്. ഇ.ഡി അന്വേഷണം നടത്തിയത് മുഖ്യമന്ത്രിക്കെതിരെയോ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയോ ആണ്. ഈ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജൂഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ഉത്തരവിറക്കിയതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് തുടങ്ങി […]

കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായി സര്‍ക്കാര്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയില്‍. കേന്ദ്ര ഏജന്‍സിക്കെതിരെ ജൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ജൂഡീഷ്യല്‍ കമ്മീഷന്റെ നിയമനം അസാധുവാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുമാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചത്.

ഇ.ഡി അന്വേഷണം നടത്തിയത് മുഖ്യമന്ത്രിക്കെതിരെയോ മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയോ ആണ്. ഈ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജൂഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് ഉത്തരവിറക്കിയതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് തുടങ്ങി വിവിധ കേസുകളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള ആളുകള്‍ തുടങ്ങിയവര്‍ക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘം നിര്‍ബന്ധിക്കുന്നുവെന്ന പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത് തുടങ്ങിയവരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇ.ഡിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്.

ജസ്റ്റിസ് വി.കെ മോഹനന്‍ ആണ് കമ്മീഷന്‍ ചെയര്‍മാന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയ കാര്യങ്ങളാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്. പൊതുജനങ്ങള്‍ക്ക് കേസുമായി ബന്ധപ്പെട്ട തെളിവുകളോ മറ്റോ നല്‍കാമെന്ന് അറിയിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ ദിവസങ്ങള്‍ക്ക് മുമ്പ് പരസ്യം നല്‍കിയിരുന്നു.

Related Articles
Next Story
Share it