ശ്രീഹരി വി. സജിത്തിന് ഒന്നാം സ്ഥാനം

തച്ചങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാ സ്‌കൂള്‍ ഗെയിംസ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മുപ്പത് കിലോ വിഭാഗത്തില്‍ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി വി. സജിത്ത് ഒന്നാം സ്ഥാനം നേടി ഗോള്‍ഡ് മെഡലിന് അര്‍ഹനായി.നവംബര്‍ 5ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് ശ്രീഹരി മത്സരിക്കും. തച്ചങ്ങാട് കോട്ടപ്പാറ ശ്രീനിധിയില്‍ സജിത്ത് ആലക്കോടന്റെയും രമ്യാ സജിത്തിന്റെയും മകനാണ്.വിജിത്ത് കെ.വി പെരിയ, അനുകൃഷ്ണ എന്നിവരാണ് ശ്രീഹരിയുടെ പരിശീലകര്‍.

തച്ചങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ജില്ലാ സ്‌കൂള്‍ ഗെയിംസ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മുപ്പത് കിലോ വിഭാഗത്തില്‍ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി വി. സജിത്ത് ഒന്നാം സ്ഥാനം നേടി ഗോള്‍ഡ് മെഡലിന് അര്‍ഹനായി.
നവംബര്‍ 5ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് ശ്രീഹരി മത്സരിക്കും. തച്ചങ്ങാട് കോട്ടപ്പാറ ശ്രീനിധിയില്‍ സജിത്ത് ആലക്കോടന്റെയും രമ്യാ സജിത്തിന്റെയും മകനാണ്.
വിജിത്ത് കെ.വി പെരിയ, അനുകൃഷ്ണ എന്നിവരാണ് ശ്രീഹരിയുടെ പരിശീലകര്‍.

Related Articles
Next Story
Share it