നഗരത്തില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി.ബസ് പാഞ്ഞു കയറി വാഹനങ്ങള്‍ തകര്‍ന്നു

കാസര്‍കോട്: ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി. ബസ് അപകടത്തില്‍പ്പെട്ടു. ഭാഗ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഇന്നലെ ഉച്ചയോടെ കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലായിരുന്നു അപകടം. ചട്ടഞ്ചാലില്‍നിന്നും ദേളി വഴി കാസര്‍കോട് ഡിപ്പോയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. പഴയ ബസ് സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കി ട്രാഫിക് ജംഗ്ഷനിലേക്ക് പ്രവേശിക്കും മുമ്പാണ് ബ്രേക്ക് പൊട്ടി ബസ് നിയന്ത്രണംവിട്ടത്. ഇതോടെ ബസ് പള്ളം റോഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. രോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളിലും സമീപത്തെ മതിലിലും […]

കാസര്‍കോട്: ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി. ബസ് അപകടത്തില്‍പ്പെട്ടു. ഭാഗ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ഇന്നലെ ഉച്ചയോടെ കാസര്‍കോട് ട്രാഫിക് ജംഗ്ഷനിലായിരുന്നു അപകടം. ചട്ടഞ്ചാലില്‍നിന്നും ദേളി വഴി കാസര്‍കോട് ഡിപ്പോയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ക്ക് പരിക്കേറ്റു. പഴയ ബസ് സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കി ട്രാഫിക് ജംഗ്ഷനിലേക്ക് പ്രവേശിക്കും മുമ്പാണ് ബ്രേക്ക് പൊട്ടി ബസ് നിയന്ത്രണംവിട്ടത്. ഇതോടെ ബസ് പള്ളം റോഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. രോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളിലും സമീപത്തെ മതിലിലും ഇടിച്ചാണ് ബസ് നിന്നത്. ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു. ഡിപ്പോയിലേക്കുള്ള മടക്ക യാത്രയായതിനാല്‍ വിരലിലെണ്ണാവുന്ന യാത്രക്കാര്‍ മാത്രമാണ് ബസിലുണ്ടായിരുന്നത്. അപകട സമയത്ത് പള്ളം റോഡില്‍ ആളുകള്‍ കുറവായതിനാലും വലിയ അപകടം ഒഴിവാവുകയായിരുന്നു. ബസ് ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി ബാലകൃഷ്ണന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.

Related Articles
Next Story
Share it