യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിമാണ്ടില്‍

ബദിയടുക്ക: മത്സ്യ വില്‍പ്പനക്കാരനായ യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.പെര്‍ള കണ്ണാടിക്കാനയിലെ മുഹമ്മദ് നവാസ് എന്ന കത്തി നൗഷാദിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. പെര്‍ള ചെക്ക് പോസ്റ്റിന് സമീപം മത്സ്യവില്‍പ്പന നടത്തുന്ന മൊയ്തീന്‍കുഞ്ഞി(36)യെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നൗഷാദിനെതിരെ ബദിയടുക്ക പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അന്വേഷണത്തിനായി നൗഷാദിന്റെ വീട്ടിലെത്തിയ ബദിയടുക്ക എസ്.ഐ അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ […]

ബദിയടുക്ക: മത്സ്യ വില്‍പ്പനക്കാരനായ യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
പെര്‍ള കണ്ണാടിക്കാനയിലെ മുഹമ്മദ് നവാസ് എന്ന കത്തി നൗഷാദിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. പെര്‍ള ചെക്ക് പോസ്റ്റിന് സമീപം മത്സ്യവില്‍പ്പന നടത്തുന്ന മൊയ്തീന്‍കുഞ്ഞി(36)യെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നൗഷാദിനെതിരെ ബദിയടുക്ക പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. അന്വേഷണത്തിനായി നൗഷാദിന്റെ വീട്ടിലെത്തിയ ബദിയടുക്ക എസ്.ഐ അന്‍സാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തില്‍ നൗഷാദ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

Related Articles
Next Story
Share it