തൈക്കടപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവടക്കം ഏഴുപ്രതികള്‍ക്കെതിരെ ജില്ലാകോടതിയില്‍ കുറ്റപത്രം നല്‍കി

നീലേശ്വരം: തൈക്കടപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവടക്കം ഏഴുപ്രതികള്‍ക്കെതിരെ പൊലീസ് ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിനെ കുടാതെ ഞാണിക്കടവ് സ്വദേശി മുഹമ്മദ് റിയാസ് (30), പുഞ്ചാവിയിലെ പി.പി മുഹമ്മദലി (20), തെക്കടപ്പുറം സ്വദേശിയായ പതിനേഴുകാരന്‍, കാഞ്ഞങ്ങാട് സൗത്തിലെ ഷെരീഫ് (45), തൈക്കടപ്പുറത്തെ അഹമ്മദ് (65), ഞാണിക്കടവിലെ ക്വിന്റല്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം സി.ഐ പി സുനില്‍കുമാര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. നേരത്തെ ഈ കേസില്‍ അന്വേഷണം നടത്തി മുന്‍ […]

നീലേശ്വരം: തൈക്കടപ്പുറത്ത് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവടക്കം ഏഴുപ്രതികള്‍ക്കെതിരെ പൊലീസ് ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവിനെ കുടാതെ ഞാണിക്കടവ് സ്വദേശി മുഹമ്മദ് റിയാസ് (30), പുഞ്ചാവിയിലെ പി.പി മുഹമ്മദലി (20), തെക്കടപ്പുറം സ്വദേശിയായ പതിനേഴുകാരന്‍, കാഞ്ഞങ്ങാട് സൗത്തിലെ ഷെരീഫ് (45), തൈക്കടപ്പുറത്തെ അഹമ്മദ് (65), ഞാണിക്കടവിലെ ക്വിന്റല്‍ മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം സി.ഐ പി സുനില്‍കുമാര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. നേരത്തെ ഈ കേസില്‍ അന്വേഷണം നടത്തി മുന്‍ സി.ഐ പി.ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു. പി. സുനില്‍കുമാര്‍ നീലേശ്വരം സി.ഐ ആയി ചുമതലയേറ്റതോടെയാണ് തുടര്‍ അന്വേഷണം നടത്തിയത്. ഇവരില്‍ പതിനേഴുകാരന് പരവനടുക്കത്തെ ജുവനൈല്‍ കോടതിയും റിമാന്‍ില്‍ കഴിയുന്നതിനിടെ ചില പ്രതികള്‍ക്ക് ജില്ലാ കോടതിയും ജാമ്യം അനുവദിച്ചിരുന്നു. മുഖ്യപ്രതിയായ പിതാവടക്കം ഇപ്പോഴും റിമാണ്ടില്‍ തന്നെയാണ്. ഷെരീഫും അഹമ്മദും ക്വിന്റല്‍ മുഹമ്മദും പെണ്‍കുട്ടിയെ മടിക്കേരിയില്‍ വെച്ചും പിതാവടക്കമുള്ളവര്‍ നാട്ടില്‍ വെച്ചും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കുറ്റപത്രം. പീഡനത്തിന് ഒത്താശ നല്‍കിയതിന് മാതാവിനെയും പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നതിന് കാഞ്ഞങ്ങാട്ടെ രണ്ട് വനിതാ ഡോക്ടര്‍മാരെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇവര്‍ക്കെതിരായ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. തൈക്കടപ്പുറം പീഡനവുമായി ബന്ധപ്പെട്ട ഒരു കേസിന്റെ അന്വേഷണം ചീമേനി പൊലീസ് നടത്തുന്നുണ്ട്. ഈ കേസിലും കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്.

Related Articles
Next Story
Share it