പൊലീസുകാരനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് നാലുമാസം തടവ്

കാസര്‍കോട്: പൊലീസുകാരനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് കോടതി നാലുമാസം തടവ് ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദിനാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് ടി ബിജു തടവ് ശിക്ഷ വിധിച്ചത്. 2018 ആഗസ്ത് 20ന് രാത്രി 10 മണിക്ക് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ അക്രമം കാണിച്ച കാരാട്ട് നൗഷാദിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ അരയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച കേസിലാണ് ശിക് ഷ. ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ […]

കാസര്‍കോട്: പൊലീസുകാരനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് കോടതി നാലുമാസം തടവ് ശിക്ഷ വിധിച്ചു. കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദിനാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജ് ടി ബിജു തടവ് ശിക്ഷ വിധിച്ചത്. 2018 ആഗസ്ത് 20ന് രാത്രി 10 മണിക്ക് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ അക്രമം കാണിച്ച കാരാട്ട് നൗഷാദിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ അരയില്‍ കരുതിയിരുന്ന കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച കേസിലാണ് ശിക് ഷ. ഹൊസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത് അന്നത്തെ എസ്.ഐ ആയിരുന്ന ഇ.ജെ ജോസഫായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ചന്ദ്രമോഹന്‍ ഹാജരായി.

Related Articles
Next Story
Share it