12 കാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി; കേസെടുത്തു
കാഞ്ഞങ്ങാട്: 12 കാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷയനുഭവിക്കുന്ന ഇതര സംസ്ഥാനക്കാരനായ പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി. ഹൈക്കോടതിയില്‍ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ചാര്‍മ ധുരാപ്പൂര്‍ സ്വദേശി ഇന്‍ജമാം ഉള്‍ ഹക്ക് എന്ന രാജീവനെ(28)തിരെ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തു. 61 വര്‍ഷം കോടതി തടവിന് ശിക്ഷിച്ച പ്രതിയാണ് ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയത്. ജയിലില്‍ നിന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് സംശയമുണ്ട്. ഡിസംബര്‍ 25നും ഈ മാസം 16നുമാണ് ഭീഷണിപ്പെടുത്തിയത്. കേസില്‍ അപ്പീല്‍ നല്‍കി ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ […]

കാഞ്ഞങ്ങാട്: 12 കാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷയനുഭവിക്കുന്ന ഇതര സംസ്ഥാനക്കാരനായ പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി. ഹൈക്കോടതിയില്‍ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ചാര്‍മ ധുരാപ്പൂര്‍ സ്വദേശി ഇന്‍ജമാം ഉള്‍ ഹക്ക് എന്ന രാജീവനെ(28)തിരെ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തു. 61 വര്‍ഷം കോടതി തടവിന് ശിക്ഷിച്ച പ്രതിയാണ് ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയത്. ജയിലില്‍ നിന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് സംശയമുണ്ട്. ഡിസംബര്‍ 25നും ഈ മാസം 16നുമാണ് ഭീഷണിപ്പെടുത്തിയത്. കേസില്‍ അപ്പീല്‍ നല്‍കി ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. മൊഴിമാറ്റിയില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി.
പ്രതി കണ്ണൂര്‍ ജയിലിലാണ് തടവില്‍ കഴിയുന്നത്. ഹൊസ്ദുര്‍ഗ് പോക്‌സോ കോടതിയാണ് പ്രതിയെ 61 വര്‍ഷം തടവിനും 2,10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 11 മാസം അധിക തടവനുഭവിക്കാനും കോടതി വിധിച്ചിരുന്നു. 2017 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.