അക്ഷരപ്പെരുമയില്‍ ഗിളിവിണ്ടു
കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് സംഘടിപ്പിച്ച ഗിളിവിണ്ടു ബഹുഭാഷാസമ്മേളനം ഭാഷാസ്നേഹികള്‍ക്ക് നല്‍കുന്ന പ്രതീക്ഷകളും പ്രത്യാശകളും ആത്മവിശ്വാസവും വളരെ വലുതാണ്. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരെയും കവികളെയും പ്രഭാഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് കാസര്‍കോട് ജില്ലയില്‍ ഇത്രയും വിപുലമായ ഒരു ബഹുഭാഷാസമ്മേളനം നടക്കുന്നത് വളരെക്കാലത്തിന് ശേഷമാണ്. പല തരം ഭാഷകളുടെ സംഗമകേന്ദ്രമായ അതിര്‍ത്തിപ്രദേശത്ത് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിലൂടെ കാസര്‍കോടിന്റെ സാംസ്‌ക്കാരികവൈവിധ്യവും കൂടുതല്‍ ഉയര്‍ന്ന തലത്തിലെത്തിനില്‍ക്കുകയാണ്.സപ്തഭാഷാസംഗമഭൂമിയെന്ന കാസര്‍കോട് ജില്ലക്കുള്ള വിശേഷണത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ബഹുഭാഷാസമ്മേളനവേദിയില്‍ സജ്ജീകരണം നടത്തിയത്. ബോര്‍ഡില്‍ മലയാളം, കന്നഡ, തുളു, […]
കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് സംഘടിപ്പിച്ച ഗിളിവിണ്ടു ബഹുഭാഷാസമ്മേളനം ഭാഷാസ്നേഹികള്‍ക്ക് നല്‍കുന്ന പ്രതീക്ഷകളും പ്രത്യാശകളും ആത്മവിശ്വാസവും വളരെ വലുതാണ്. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരെയും കവികളെയും പ്രഭാഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് കാസര്‍കോട് ജില്ലയില്‍ ഇത്രയും വിപുലമായ ഒരു ബഹുഭാഷാസമ്മേളനം നടക്കുന്നത് വളരെക്കാലത്തിന് ശേഷമാണ്. പല തരം ഭാഷകളുടെ സംഗമകേന്ദ്രമായ അതിര്‍ത്തിപ്രദേശത്ത് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിലൂടെ കാസര്‍കോടിന്റെ സാംസ്‌ക്കാരികവൈവിധ്യവും കൂടുതല്‍ ഉയര്‍ന്ന തലത്തിലെത്തിനില്‍ക്കുകയാണ്.സപ്തഭാഷാസംഗമഭൂമിയെന്ന കാസര്‍കോട് ജില്ലക്കുള്ള വിശേഷണത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ബഹുഭാഷാസമ്മേളനവേദിയില്‍ സജ്ജീകരണം നടത്തിയത്. ബോര്‍ഡില്‍ മലയാളം, കന്നഡ, തുളു, […]
കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് സംഘടിപ്പിച്ച ഗിളിവിണ്ടു ബഹുഭാഷാസമ്മേളനം ഭാഷാസ്നേഹികള്‍ക്ക് നല്‍കുന്ന പ്രതീക്ഷകളും പ്രത്യാശകളും ആത്മവിശ്വാസവും വളരെ വലുതാണ്. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരെയും കവികളെയും പ്രഭാഷകരെയും പങ്കെടുപ്പിച്ചുകൊണ്ട് കാസര്‍കോട് ജില്ലയില്‍ ഇത്രയും വിപുലമായ ഒരു ബഹുഭാഷാസമ്മേളനം നടക്കുന്നത് വളരെക്കാലത്തിന് ശേഷമാണ്. പല തരം ഭാഷകളുടെ സംഗമകേന്ദ്രമായ അതിര്‍ത്തിപ്രദേശത്ത് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചതിലൂടെ കാസര്‍കോടിന്റെ സാംസ്‌ക്കാരികവൈവിധ്യവും കൂടുതല്‍ ഉയര്‍ന്ന തലത്തിലെത്തിനില്‍ക്കുകയാണ്.
സപ്തഭാഷാസംഗമഭൂമിയെന്ന കാസര്‍കോട് ജില്ലക്കുള്ള വിശേഷണത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ബഹുഭാഷാസമ്മേളനവേദിയില്‍ സജ്ജീകരണം നടത്തിയത്. ബോര്‍ഡില്‍ മലയാളം, കന്നഡ, തുളു, ഉര്‍ദു ഭാഷകളില്‍ അ എന്ന അക്ഷരം എഴുതിയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. എ.കെ.എം അഷ്റഫ് എം.എല്‍.എ ഉര്‍ദുവിലും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദന്‍ മലയാളത്തിലും ഗോവിന്ദപൈ ട്രസ്റ്റി അംഗവും എഴുത്തുകാരനുമായ ഡോ. ചിന്നപ്പഗൗഡ കന്നഡയിലും തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ ജയാനന്ദ തുളുവിലുമാണ് 'അ' എന്നെഴുതിയത്.
ബഹുഭാഷാസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളസാഹിത്യഅക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദന്‍ പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമാണ്. ഇന്ത്യ എന്ന മഹത്തായ ആശയം തന്നെ നിലനില്‍ക്കുന്നത് വൈവിധ്യമാര്‍ന്ന ഭാഷകളിലാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രഭാഷ, സംസ്ഥാനഭാഷ, പ്രാദേശികഭാഷ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ ഭാഷയുടെ കാര്യത്തില്‍ ആവശ്യമില്ല. ഹിന്ദിഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ ചില കാര്യങ്ങള്‍ വ്യക്തമാണ്. അനേകം ഭാഷകള്‍ ഒരുമിച്ച് ചേര്‍ന്നാണ് ഹിന്ദി ഭാഷ രൂപം കൊണ്ടത്. ഭോജ്പുരിയും രാജസ്ഥാനിയും ബിഹാറിയും അടക്കമുള്ള ഭാഷകളുടെ സങ്കലനമാണ് ഹിന്ദിഭാഷ. പിന്നീട് സംസ്‌കൃതവല്‍ക്കരണത്തിലൂടെയാണ് ഹിന്ദിഭാഷയുടെ പൂര്‍ണരൂപമെത്തിയത്. ബഹുസ്വര രാഷ്ട്രമാണ് ഇന്ത്യ. ഭാഷയിലാണ് ബഹുസ്വരത ആദ്യം ദര്‍ശിക്കാനാവുക. ഭാഷകളെ നിര്‍വീര്യമാക്കി സംവാദസ്ഥലങ്ങളെ നിശ്ചലമാക്കാനാണ് ബഹുഭാഷകളെ അംഗീകരിക്കാത്ത ശക്തികള്‍ ശ്രമിക്കുന്നത്.
പല ഭാഷകള്‍ എന്ന് പറയുന്നിടത്ത് മാത്രം അതിന്റെ സ്വത്വം അവസാനിക്കുന്നില്ല. ഭാഷകളെ കേന്ദ്രീകരിച്ച് സംസ്‌കാരങ്ങളും അതോടൊപ്പം ജീവിതരീതികളും കെട്ടിപ്പടുക്കുന്നുണ്ട്. സംസ്‌കാരങ്ങളെയും പ്രാദേശികസവിശേഷതകളെയും നിലനിര്‍ത്തുന്നതിന് ഭാഷകള്‍ കൂടിയേ തീരൂ. രാഷ്ട്രീയത്തെയും സാമൂഹികചിന്തകളെയും ഏകഭാഷണത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ഇതൊക്കെ ഇല്ലാതാകും. ഭാഷാവികസനത്തിനുള്ള സാഹചര്യങ്ങള്‍ നിലനിര്‍ത്തുക മാത്രമാണ് ഒരു ഭാഷയെ സംരക്ഷിക്കാനുള്ള പ്രധാനമാര്‍ഗമെന്നും ബഹുഭാഷാസമ്മേളനം ഏകഭാഷാനീക്കത്തിനെതിരായ സാംസ്‌ക്കാരികപ്രതിരോധത്തിന്റെ തുടക്കമാണെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി. കേരളസാഹിത്യ അക്കാദമി മലയാളത്തെ മാത്രമല്ല, ഇവിടെയുള്ള എല്ലാ ഭാഷകളും പരിപോഷിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സച്ചിദാനന്ദന്‍ ഉറപ്പ് നല്‍കി.
രാജ്യത്ത് ഒരു ഭാഷയെ മാത്രം നിലനിര്‍ത്താനും മറ്റ് ഭാഷകളെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം കൂടിയേ തീരൂവെന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു.
ഭാഷകള്‍ക്കും സാഹിത്യത്തിനും അതിര്‍ത്തിയില്ലെന്ന് കന്നഡ സാഹിത്യകാരന്‍ ഡോ. ചെന്നപ്പഗൗഡ ചൂണ്ടിക്കാട്ടി. അവയുടെ ലോകം വളരെ വിശാലമാണ്. യൂറോപ്പിലെ സാഹിത്യസംബന്ധമായ ചെറുചലനങ്ങള്‍ പോലും നമ്മള്‍ നിരീക്ഷിക്കുമ്പോള്‍ അയല്‍പക്കത്തെ സാഹിത്യമുന്നേറ്റങ്ങള്‍ കാണുന്നില്ല. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും ഒരു സാംസ്‌കാരികനയം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ചിത്ര, ഭാഷ, ഫോട്ടോ പ്രദര്‍ശനങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ ഭാഷയെ സംബന്ധിച്ചുള്ള ആശയ സംവാദത്തിന്റെ വേദിയായി. പയ്യന്നൂര്‍ കുഞ്ഞിരാമനാണ് സെമിനാറില്‍ അധ്യക്ഷത വഹിച്ചത്.
ഭാഷകള്‍ കാസര്‍കോടിന്റെ ചരിത്രത്തില്‍ എന്ന വിഷയത്തെക്കുറിച്ച് ഡോ. സി. ബാലനും കാസര്‍കോട്ടെ ഭാഷാ സംസ്‌കൃതിയുടെ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തെക്കുറിച്ച് ഡോ. രാധാകൃഷ്ണന്‍ ബെള്ളൂരും തുളുവും മലയാളവും എന്ന വിഷയത്തെക്കുറിച്ച് ഡോ. എ.എം ശ്രീധരനും ഭാഷയും ഭരണഘടനയും എന്ന വിഷയത്തില്‍ പി. കരുണാകരനും പല ഭാഷകളിലെ ജീവിതം എന്ന വിഷയത്തെക്കുറിച്ച് സുന്ദര ബാറഡുക്കയും പ്രഭാഷണം നടത്തി.
-ടി.കെ. പ്രഭാകരകുമാര്‍