ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാസര്‍കോട്: ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുതിരക്കോല്‍ സ്വദേശി ബൈജു എന്ന മഞ്ചേരി ബൈജുവിനെയാണ് ഗൂണ്ടാ പ്രവര്‍ത്തന നിരോധന നിയമ പ്രകാരം ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തി ജയിലിലടച്ചത്. അടിപിടി, കഞ്ചാവ്, മണല്‍ക്കടത്ത് തുടങ്ങി ആറോളം കേസുകളില്‍ ബൈജു പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ സെക്ഷന്‍ 3 പ്രകാരം കണ്ണൂര്‍ ജനറല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

Related Articles
Next Story
Share it