നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ബദിയടുക്ക: മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അഗല്‍പ്പാടി മാര്‍പ്പനടുക്കയിലെ പ്രദീപിനെതിരെ(29)യാണ് കാപ്പ ചുമത്തിയത്. ഒരാഴ്ച മുമ്പ് ബദിയടുക്കയിലെ വസന്തിയുടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന അടക്ക മോഷ്ടിച്ച കേസില്‍ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പ്രദീപ് റിമാണ്ടില്‍ കഴിഞ്ഞു. കാപ്പ ചുമത്താന്‍ പൊലീസ് ഒരുക്കം നടത്തുന്നതിനിടെയാണ് പ്രദീപ് അടക്കമോഷണക്കേസില്‍ പ്രതിയായത്. ഇതോടെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. മോഷണത്തിന് പുറമെ അടിപിടി, അക്രമം തുടങ്ങിയ കേസുകളിലും പ്രദീപ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ബദിയടുക്ക: മോഷണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അഗല്‍പ്പാടി മാര്‍പ്പനടുക്കയിലെ പ്രദീപിനെതിരെ(29)യാണ് കാപ്പ ചുമത്തിയത്.
ഒരാഴ്ച മുമ്പ് ബദിയടുക്കയിലെ വസന്തിയുടെ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന അടക്ക മോഷ്ടിച്ച കേസില്‍ പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പ്രദീപ് റിമാണ്ടില്‍ കഴിഞ്ഞു.
കാപ്പ ചുമത്താന്‍ പൊലീസ് ഒരുക്കം നടത്തുന്നതിനിടെയാണ് പ്രദീപ് അടക്കമോഷണക്കേസില്‍ പ്രതിയായത്. ഇതോടെ നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. മോഷണത്തിന് പുറമെ അടിപിടി, അക്രമം തുടങ്ങിയ കേസുകളിലും പ്രദീപ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it