നിരവധി കേസുകളിലെ പ്രതിയെ പൊലീസ് വേഷം മാറിയെത്തി കാറില്‍ പിന്തുടര്‍ന്ന് പിടിച്ചു
കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വേഷം മാറി കാറില്‍ പിന്തുടര്‍ന്ന് പിടികൂടി. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ സാബിതിനെ(26)യാണ് ഇന്നലെ രാത്രി 9.30യോടെ കാസര്‍കോട് സി.ഐ പി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സാബിത് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ, മയക്കുമരുന്ന്, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി അഞ്ച് കേസുകളിലും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഭീഷണി, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നാല് കേസുകളിലും സാബിത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സാബിതിന്റെ അറസ്റ്റ് ഇന്നുച്ചയോടെ രേഖപ്പെടുത്തും. കാസര്‍കോട് കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട […]

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് വേഷം മാറി കാറില്‍ പിന്തുടര്‍ന്ന് പിടികൂടി. നീര്‍ച്ചാല്‍ ബിര്‍മിനടുക്കയിലെ സാബിതിനെ(26)യാണ് ഇന്നലെ രാത്രി 9.30യോടെ കാസര്‍കോട് സി.ഐ പി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സാബിത് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ പോക്‌സോ, മയക്കുമരുന്ന്, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി അഞ്ച് കേസുകളിലും വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഭീഷണി, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നാല് കേസുകളിലും സാബിത് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സാബിതിന്റെ അറസ്റ്റ് ഇന്നുച്ചയോടെ രേഖപ്പെടുത്തും. കാസര്‍കോട് കോടതിയിലേക്ക് ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെ രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി അമീറലിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അമീറലിയുടെ സംഘത്തില്‍പെട്ട സാബിത് ഉളിയത്തടുക്കയില്‍ നിന്ന് മുണ്ട്യത്തടുക്കയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുന്ന വിവരം ലഭിച്ചത്. ഇതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വേഷം മാറി കാറില്‍ സാബിതിനെ പിന്തുടര്‍ന്നു. പിടിയിലാകുന്ന ഘട്ടമെത്തിയതോടെ സാബിത് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പൊലീസ് ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് സാബിതിനെ പിടികൂടിയത്. പൂച്ചയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവിനെ മംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയി കൈകാലുകള്‍ തല്ലിയൊടിച്ച കേസിലും സാബിത് പ്രതിയാണ്. രാത്രി മധൂര്‍ ഭാഗത്തേക്ക് പോകുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘത്തില്‍ സാബിതുമുണ്ടെന്ന് പൊലീസ് പറഞ്ഞു. അമീറലിയും സാബിതും അടക്കമുള്ള നാലംഗസംഘമാണ് പിടിച്ചുപറിയില്‍ ഏര്‍പ്പെടാറുള്ളതെന്നും പൊലീസ് വ്യക്തമാക്കി. സി.ഐയെ കൂടാതെ എസ്.ഐ വിഷ്ണു പ്രസാദ് പ്രബോഷന്‍ എസ്.ഐ രാകേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, രതീഷ്, സുരേന്ദ്രന്‍, ഷാജി എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.