സൗദിയില്‍ ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി

റിയാദ്: സൗദിയില്‍ ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാത്ത 683 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തിലാണ് രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കിയത്. അല്‍ഖസീം പ്രവിശ്യയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ പിടികൂടിയത്. കഴിഞ്ഞ മൂന്ന് ദിവസത്തനിടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി 2385 സ്ഥാപനങ്ങളിലാണ് വാണിജ്യ മന്ത്രാലയ അധികൃതര്‍ പരിശോധന നടത്തി. ബഖാലകള്‍, മിനി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ബേക്കറികള്‍, […]

റിയാദ്: സൗദിയില്‍ ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാത്ത 683 സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തിലാണ് രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇ-പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കിയത്. അല്‍ഖസീം പ്രവിശ്യയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ പിടികൂടിയത്.

കഴിഞ്ഞ മൂന്ന് ദിവസത്തനിടെ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി 2385 സ്ഥാപനങ്ങളിലാണ് വാണിജ്യ മന്ത്രാലയ അധികൃതര്‍ പരിശോധന നടത്തി. ബഖാലകള്‍, മിനി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ബേക്കറികള്‍, ബ്യൂട്ടിപാര്‍ലറുകള്‍, പച്ചക്കറി ഫ്രൂട്ട്സ് കടകള്‍ തുടങ്ങിയ വിവിധ മേഖലകളിലാണ് പരിശോധന നടത്തിയത്.

Related Articles
Next Story
Share it