ഒരുക്കങ്ങളായി; പുതുക്കിപ്പണിത<br>മൊഗ്രാല്‍ ഷാഫി ജുമാ മസ്ജിദ്<br>ഉദ്ഘാടനം നാളെ

മൊഗ്രാല്‍: പുതുക്കിപ്പണിത മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാ മസ്ജിദ് പ്രാര്‍ത്ഥനയ്ക്കായി തുറന്ന് കൊടുക്കുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ മഗ്‌രിബ് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി പ്രാര്‍ത്ഥനയ്ക്കായി തുറന്നു കൊടുക്കും. കാസര്‍കോട് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും. സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്‌മാന്‍ മൗലവി, കുമ്പോള്‍ സാദാത്തീങ്ങള്‍, സയ്യദ് മദനി തങ്ങള്‍ മൊഗ്രാല്‍, ഖത്തീബ് സലാം വാഫി തുടങ്ങിയവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ ജുമാമസ്ജിദ് പ്രസിഡണ്ട് […]

മൊഗ്രാല്‍: പുതുക്കിപ്പണിത മൊഗ്രാല്‍ ടൗണ്‍ ഷാഫി ജുമാ മസ്ജിദ് പ്രാര്‍ത്ഥനയ്ക്കായി തുറന്ന് കൊടുക്കുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ മഗ്‌രിബ് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി പ്രാര്‍ത്ഥനയ്ക്കായി തുറന്നു കൊടുക്കും. കാസര്‍കോട് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും. സമസ്ത ഉപാധ്യക്ഷന്‍ യു.എം അബ്ദുറഹ്‌മാന്‍ മൗലവി, കുമ്പോള്‍ സാദാത്തീങ്ങള്‍, സയ്യദ് മദനി തങ്ങള്‍ മൊഗ്രാല്‍, ഖത്തീബ് സലാം വാഫി തുടങ്ങിയവര്‍ സംബന്ധിക്കും. പത്രസമ്മേളനത്തില്‍ ജുമാമസ്ജിദ് പ്രസിഡണ്ട് അബൂബക്കര്‍ ഹാജി ലാന്‍ഡ്മാര്‍ക്ക്, ജനറല്‍ സെക്രട്ടറി പി.എ ആസിഫ്, ട്രഷറര്‍ സി.എച്ച് അബ്ദുല്‍ഖാദര്‍, ബി.എ മുഹമ്മദ് കുഞ്ഞി, എം.എ അബ്ദുറഹ്‌മാന്‍ അക്ഷയ, എച്ച്.എം കരീം, എം.പി അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it