ബിജെപിയിലേക്ക് വേലി ചാടുമെന്ന് ഭയം: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് സ്റ്റാലിന്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് ഡിഎംകെ. രാജ്യത്ത് കോണ്‍്ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുടെ കുതിരകളാകുന്ന സംഭവം വര്‍ധിക്കുന്ന സാഹചര്യമടക്കം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ആവശ്യം സ്റ്റാലിന്‍ നിരസിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റില്‍ കൂടുതല്‍ ഇത്തവണ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ 2 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ സീറ്റ് ചര്‍ച്ചയ്ക്കായി തമിഴ്‌നാട്ടിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തക സമിതിയോട് അറിയിച്ചു. പുതുച്ചേരിയില്‍ ബിജെപിയുടെ […]

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാനാവില്ലെന്ന് ഡിഎംകെ. രാജ്യത്ത് കോണ്‍്ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുടെ കുതിരകളാകുന്ന സംഭവം വര്‍ധിക്കുന്ന സാഹചര്യമടക്കം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ആവശ്യം സ്റ്റാലിന്‍ നിരസിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ മത്സരിച്ച 41 സീറ്റില്‍ കൂടുതല്‍ ഇത്തവണ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ 2 സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ സീറ്റ് ചര്‍ച്ചയ്ക്കായി തമിഴ്‌നാട്ടിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തക സമിതിയോട് അറിയിച്ചു.

പുതുച്ചേരിയില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തെ തുടര്‍ന്ന് എംഎല്‍എമാര്‍ വേലി ചാടുകയും കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെക്കേണ്ടി വന്നതും ബീഹാറിലെ മോശം പ്രകടനവും സ്റ്റാലിന്‍ ചര്‍ച്ചയില് ചൂണ്ടിക്കാട്ടിയതാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. ഈ സാഹചര്യം പരിഗണിച്ച് അധിക സീറ്റുകള്‍ അനുവദിക്കുന്നത് മുന്നണിക്ക് തിരിച്ചടിയാകുമെന്നാണ് ഡിഎംകെ വിലയിരുത്തല്‍. തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി നാരായണസാമി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it