പൊയിനാച്ചിയില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്നു

പൊയിനാച്ചി: പൊയിനാച്ചി അമ്പത്തഞ്ചാംമൈലില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്നു. കോളിയടുക്കത്തെ നിസാറിന്റെയും ലത്തീഫിന്റെയും ഉടമസ്ഥതയിലുള്ള പൊയിനാച്ചി ട്രേഡേര്‍സ് എന്ന മലഞ്ചരക്ക് കടയിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ അമ്പത്തഞ്ചാംമൈലിലെ പെട്രോള്‍ പമ്പിനടുത്തുള്ള ഈ മലഞ്ചരക്ക് കട തുറക്കാനെത്തിയപ്പോള്‍ ഷട്ടര്‍ കുത്തിപ്പൊളിച്ച നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൂന്നുലക്ഷം രൂപയുടെ കുരുമുളക് മോഷണം പോയതായി വ്യക്തമായത്. കുരുമുളകിന് പുറമെ അടക്ക ഉള്‍പ്പെടെയുള്ള മറ്റ് മലഞ്ചരക്ക് സാധനങ്ങളും കടയിലുണ്ടായിരുന്നു. ഇവയൊന്നും മോഷണം പോയിട്ടില്ല. […]

പൊയിനാച്ചി: പൊയിനാച്ചി അമ്പത്തഞ്ചാംമൈലില്‍ മലഞ്ചരക്ക് കട കുത്തിതുറന്ന് മൂന്നുലക്ഷം രൂപയുടെ കുരുമുളക് കവര്‍ന്നു. കോളിയടുക്കത്തെ നിസാറിന്റെയും ലത്തീഫിന്റെയും ഉടമസ്ഥതയിലുള്ള പൊയിനാച്ചി ട്രേഡേര്‍സ് എന്ന മലഞ്ചരക്ക് കടയിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ അമ്പത്തഞ്ചാംമൈലിലെ പെട്രോള്‍ പമ്പിനടുത്തുള്ള ഈ മലഞ്ചരക്ക് കട തുറക്കാനെത്തിയപ്പോള്‍ ഷട്ടര്‍ കുത്തിപ്പൊളിച്ച നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൂന്നുലക്ഷം രൂപയുടെ കുരുമുളക് മോഷണം പോയതായി വ്യക്തമായത്. കുരുമുളകിന് പുറമെ അടക്ക ഉള്‍പ്പെടെയുള്ള മറ്റ് മലഞ്ചരക്ക് സാധനങ്ങളും കടയിലുണ്ടായിരുന്നു. ഇവയൊന്നും മോഷണം പോയിട്ടില്ല. രണ്ടുവര്‍ഷം മുമ്പ് ഇതേ കടയില്‍ നിന്ന് മൂന്നരലക്ഷം രൂപയുടെ അടക്ക മോഷണം പോയിരുന്നു.
ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതികളെ പിടികൂടിയിരുന്നില്ല. കേസ് കൂടുതല്‍ അന്വേഷണം നടത്താതെ ഒതുക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. അന്നത്തെ കേസില്‍ പ്രതികള്‍ അറസ്റ്റിലായിരുന്നുവെങ്കില്‍ മോഷണം ആവര്‍ത്തിക്കുമായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related Articles
Next Story
Share it