ഏറ്റവു കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ഭുംറ എന്നിവര്‍; ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കി ബിസിസിഐ
മുംബൈ: ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ ബിസിസിഐ പുതുക്കി. പുതിയ കരാര്‍ പ്രകാരം ഏറ്റവു കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എ പ്ലസ് കാറ്റഗറിയിലുള്‍പ്പെട്ടിരിക്കുന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ഭുംറ എന്നിവരാണ്. ഏഴ് കോടിയാണ് മൂവരുടെയും വാര്‍ഷിക പ്രതിഫലം. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കരാറാണ് പുറത്തുവിട്ടിരിക്കുന്നത്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മുഹമ്മദ് ഷമി, […]

മുംബൈ: ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ ബിസിസിഐ പുതുക്കി. പുതിയ കരാര്‍ പ്രകാരം ഏറ്റവു കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എ പ്ലസ് കാറ്റഗറിയിലുള്‍പ്പെട്ടിരിക്കുന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ഭുംറ എന്നിവരാണ്. ഏഴ് കോടിയാണ് മൂവരുടെയും വാര്‍ഷിക പ്രതിഫലം. 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കരാറാണ് പുറത്തുവിട്ടിരിക്കുന്നത്.
ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങുന്ന ഗ്രേഡ് എ പട്ടികയിലാണ്. മൂന്ന് കോടി വാര്‍ഷിക ശമ്പളമുള്ള ഗ്രേഡ് ബിയില്‍ കീപ്പര്‍ വൃദ്ധിമാന്‍ സാഹ, പേസര്‍മാരായ ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ബാറ്റ്സ്മാന്‍ മായങ്ക് അഗര്‍വാള്‍ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഏറെ നാളായുള്ള പരിക്കാണ് ഭുവനേശ്വര്‍ കുമാറിന് തിരിച്ചടിയായത്.
അതേസമയം ഒരു കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള ഗ്രേഡ് സിയില്‍ കുല്‍ദീപ് യാദവ്, നവദീപ് സൈനി, ദീപക് ചഹാര്‍, ശുഭ്മാന്‍ ഗില്‍, ഹനുമ വിഹാരി, അക്ഷര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹാല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ഇടം നേടിയത്. ടി നടരാജന്‍, പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരങ്ങള്‍ക്ക് ലിസ്റ്റില്‍ ഇടം നേടാന്‍ സാധിച്ചില്ല.