പെര്‍ളയില്‍ നവദമ്പതികള്‍ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: ദമ്പതികളെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള ഷെട്ടിവയല്‍ ചെര്‍പ്പമലയിലെ ബാബുവിന്റെയും സുന്ദരിയുടെയും മകന്‍ വസന്തന്‍ (24), സ്വര്‍ഗ കജംപാടിയിലെ ബാലകൃഷ്ണയുടെയും പത്മാവതിയുടെയും മകള്‍ ശരണ്യ (20) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ ദമ്പതികള്‍ സ്ഥിരമായി താമസിക്കാറുണ്ടായിരുന്നില്ല. പലപ്പോഴായിരുന്നു താമസം. കജംപാടിയിലുള്ള ശരണ്യയുടെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ടാണ് വസന്തനും ശരണ്യയും ഷെട്ടിവയലിലെ വീട്ടിലേക്ക് വന്നത്. രാത്രിയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് രണ്ടുപേരെയും അടുത്തടുത്തായി തൂങ്ങി മരിച്ച […]

പെര്‍ള: ദമ്പതികളെ വീട്ടിനകത്ത് ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള ഷെട്ടിവയല്‍ ചെര്‍പ്പമലയിലെ ബാബുവിന്റെയും സുന്ദരിയുടെയും മകന്‍ വസന്തന്‍ (24), സ്വര്‍ഗ കജംപാടിയിലെ ബാലകൃഷ്ണയുടെയും പത്മാവതിയുടെയും മകള്‍ ശരണ്യ (20) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ ദമ്പതികള്‍ സ്ഥിരമായി താമസിക്കാറുണ്ടായിരുന്നില്ല.
പലപ്പോഴായിരുന്നു താമസം. കജംപാടിയിലുള്ള ശരണ്യയുടെ വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ വൈകിട്ടാണ് വസന്തനും ശരണ്യയും ഷെട്ടിവയലിലെ വീട്ടിലേക്ക് വന്നത്. രാത്രിയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് രണ്ടുപേരെയും അടുത്തടുത്തായി തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അതേ സമയം വസന്തന്റെ കൈകള്‍ പിറകുവശത്തുകൂടി നൈലോണ്‍ കയര്‍ കൊണ്ട് കെട്ടിയതായി കണ്ടത് മരണത്തില്‍ സംശയമുയര്‍ത്തിയിട്ടുണ്ട്. ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. വസന്തന്റെ കൈ കെട്ടിയത് ശരണ്യയാകാമെന്നും കരുതുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ തഹസില്‍ദാര്‍ വി.എ മഞ്ജുഷയുടെ സാന്നിധ്യത്തില്‍ രണ്ട് മൃതദേഹങ്ങളും ഇന്‍ക്വസ്റ്റ് നടത്തി.
തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. വസന്തന്‍ മുമ്പ് നിര്‍മാണതൊഴിലാളിയായിരുന്നു.
അടുത്ത നാളുകളിലായി സ്വകാര്യവ്യക്തിയുടെ ഡയറിഫാമില്‍ ജോലി ചെയ്തുവരികയായിരുന്നു. സാമ്പത്തികപ്രതിസന്ധി മൂലം ഇരുവരും ജീവനൊടുക്കിയതാകാമെന്നാണ് സംശയമെങ്കിലും പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകുകയുള്ളൂ. ബദിയടുക്ക എസ്.ഐ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരുന്നു. അശോക, കവിത എന്നിവര്‍ വസന്തന്റെ സഹോദരങ്ങളാണ്. ശര്‍മിള, ശരണ്‍, ശ്യാംബവി എന്നിവര്‍ ശരണ്യയുടെ സഹോദരങ്ങളാണ്.

Related Articles
Next Story
Share it