മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ കുന്നിടിച്ചിലും മലവെള്ളപ്പാച്ചിലും; നിരവധി കുടുംബങ്ങള്‍ ആശങ്കയില്‍

മുള്ളേരിയ: മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ കുന്നിടിച്ചിലും മലവെള്ളപ്പാച്ചിലും നിരവധി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മുളിയാര്‍ പഞ്ചായത്തിലെ പയ്യോലം, നെയ്യങ്കയം, കൊറത്തിക്കുണ്ട്, നീരവളപ്പ്, കുണ്ടോച്ചി എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലിന് സമാനമായ കുന്നിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി.കുണ്ടോച്ചി പട്ടികജാതി കോളനിയിലെ ചുറ്റുമതില്‍ ഇടിഞ്ഞ് വെള്ളം വീടിന് സമീപത്തുവരെ എത്തി. ഏത് സമയത്തും വലിയൊരു ദുരന്തം സംഭവിക്കുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍ കഴിയുന്നത് കുണ്ടോച്ചിയില്‍ കുന്നിടിഞ്ഞ് മഴവെള്ളം കുത്തിയൊലിച്ചതുമൂലം തോടിന്റെ കര ഇടിഞ്ഞുകൊണ്ടിരിക്കുന്നു. നീരവളപ്പില്‍ വീട്ടുമുറ്റത്തേക്ക് വരെ വെള്ളം ഇരച്ചെത്തുന്നു. […]

മുള്ളേരിയ: മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ കുന്നിടിച്ചിലും മലവെള്ളപ്പാച്ചിലും നിരവധി കുടുംബങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മുളിയാര്‍ പഞ്ചായത്തിലെ പയ്യോലം, നെയ്യങ്കയം, കൊറത്തിക്കുണ്ട്, നീരവളപ്പ്, കുണ്ടോച്ചി എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലിന് സമാനമായ കുന്നിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി.
കുണ്ടോച്ചി പട്ടികജാതി കോളനിയിലെ ചുറ്റുമതില്‍ ഇടിഞ്ഞ് വെള്ളം വീടിന് സമീപത്തുവരെ എത്തി. ഏത് സമയത്തും വലിയൊരു ദുരന്തം സംഭവിക്കുമോയെന്ന ഭീതിയിലാണ് പ്രദേശവാസികള്‍ കഴിയുന്നത് കുണ്ടോച്ചിയില്‍ കുന്നിടിഞ്ഞ് മഴവെള്ളം കുത്തിയൊലിച്ചതുമൂലം തോടിന്റെ കര ഇടിഞ്ഞുകൊണ്ടിരിക്കുന്നു. നീരവളപ്പില്‍ വീട്ടുമുറ്റത്തേക്ക് വരെ വെള്ളം ഇരച്ചെത്തുന്നു. തുടര്‍ച്ചയായി കനത്ത മഴ പെയ്താല്‍ കൂടുതല്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളുമുണ്ടാകുമെന്നാണ് ആശങ്ക.

Related Articles
Next Story
Share it