നഗരത്തിലെ മിക്ക സ്ഥലങ്ങളിലും ഫുട്പാത്തുകള്‍ കയ്യേറി കച്ചവടം

കാസര്‍കോട്: നഗരത്തിലെ മിക്ക സ്ഥലങ്ങളിലും ഫുട്പാത്തുകള്‍ കയ്യേറിയുള്ള കച്ചവടം പൊടിപൊടിക്കുന്നു. പഴം, പച്ചക്കറി തുടങ്ങിയവയടക്കമുള്ള കച്ചവടമാണ് പലയിടത്തും അനധികൃതമായി നടത്തുന്നത്. അതേ സമയം പഴയ ബസ് സ്റ്റാന്റിന് സമീപം നഗരസഭയുടെ ലൈസന്‍സുമായി കച്ചവടം നടത്തുന്നുണ്ടെങ്കിലും ഇതിന്റെ മറവിലാണ് പലയിടങ്ങളിലും ഫുട്പാത്തുകള്‍ കയ്യേറുന്നത്. ബാങ്ക് റോഡില്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട്. ഇതിന് തൊട്ടടുത്താണ് ഫുട്പാത്തുകള്‍ കയ്യേറിയുള്ള കച്ചവടം. ഇത് കാരണം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തിരിക്കുന്നവര്‍ക്ക് ഇവിടെ നിന്ന് മാറി റോഡരികില്‍ നില്‍കേണ്ടി […]

കാസര്‍കോട്: നഗരത്തിലെ മിക്ക സ്ഥലങ്ങളിലും ഫുട്പാത്തുകള്‍ കയ്യേറിയുള്ള കച്ചവടം പൊടിപൊടിക്കുന്നു. പഴം, പച്ചക്കറി തുടങ്ങിയവയടക്കമുള്ള കച്ചവടമാണ് പലയിടത്തും അനധികൃതമായി നടത്തുന്നത്. അതേ സമയം പഴയ ബസ് സ്റ്റാന്റിന് സമീപം നഗരസഭയുടെ ലൈസന്‍സുമായി കച്ചവടം നടത്തുന്നുണ്ടെങ്കിലും ഇതിന്റെ മറവിലാണ് പലയിടങ്ങളിലും ഫുട്പാത്തുകള്‍ കയ്യേറുന്നത്. ബാങ്ക് റോഡില്‍ പൊലീസ് സ്റ്റേഷന് മുന്‍വശത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ട്. ഇതിന് തൊട്ടടുത്താണ് ഫുട്പാത്തുകള്‍ കയ്യേറിയുള്ള കച്ചവടം. ഇത് കാരണം ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തിരിക്കുന്നവര്‍ക്ക് ഇവിടെ നിന്ന് മാറി റോഡരികില്‍ നില്‍കേണ്ടി വരുന്നു. വിഷു, ഈസ്റ്റര്‍, പെരുന്നാള്‍ അടുത്തതോടെ അനധികൃതമായി ഫുട്പാത്തുകള്‍ കൈയ്യേറിയുള്ള കച്ചവടം വര്‍ധിച്ചിട്ടുണ്ട്.

Related Articles
Next Story
Share it