മരിച്ചെന്ന് കരുതി യുവാവിനെ ഏഴ് മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചു; ഡോക്ടര്‍മാര്‍ക്കെതിരെ പരാതി

ലഖ്‌നൊ: മരിച്ചെന്ന് കരുതി യുവാവിനെ ഏഴ് മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ മൊറാദാബാദ് ജില്ല ആശുപത്രിയിലാണ് സംഭവം. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇലക്ട്രീഷനായ ശ്രീകേഷ് കുമാറിനെയാണ് ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയത്. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി ബന്ധുക്കള്‍ സമ്മതപത്രം എഴുതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏഴ് മണിക്കൂറിന് ശേഷം പൊലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ കുമാറിന്റെ ഭാര്യാസഹോദരി മൃതദേഹത്തിന് അനക്കമുള്ളതായി ശ്രദ്ധിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ […]

ലഖ്‌നൊ: മരിച്ചെന്ന് കരുതി യുവാവിനെ ഏഴ് മണിക്കൂറോളം ഫ്രീസറില്‍ സൂക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ മൊറാദാബാദ് ജില്ല ആശുപത്രിയിലാണ് സംഭവം. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് വ്യാഴാഴ്ച രാത്രി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇലക്ട്രീഷനായ ശ്രീകേഷ് കുമാറിനെയാണ് ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയത്. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി ബന്ധുക്കള്‍ സമ്മതപത്രം എഴുതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഏഴ് മണിക്കൂറിന് ശേഷം പൊലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തപ്പോള്‍ കുമാറിന്റെ ഭാര്യാസഹോദരി മൃതദേഹത്തിന് അനക്കമുള്ളതായി ശ്രദ്ധിക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

'എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ വെളുപ്പിന് മൂന്നുമണിക്ക് പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. നിരവധി തവണ അദ്ദേഹത്തെ പരിശോധിച്ച് നോക്കിയിരുന്നു. തുടര്‍ന്ന് മരിച്ചതായി അറിയിച്ചു. ഇന്ന് രാവിലെ പൊലീസും ബന്ധുക്കളും നോക്കിയപ്പോള്‍ അദ്ദേഹത്തിന് ഹൃദയമിടിപ്പുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്'.-മൊറാദാബാദ് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശിവ സിംഗ് പറഞ്ഞു.

നിലവില്‍ മീററ്റിലെ ആശുപത്രിയിലെ ചികിത്സയിലാണ് കുമാര്‍. ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.

Related Articles
Next Story
Share it