മംഗളൂരുവില്‍ ഹിന്ദുമഹാസഭ ഗോഡ്സേയുടെയും സവര്‍ക്കറുടെയും ചിത്രങ്ങളുള്ള ബാനറുകള്‍ സ്ഥാപിച്ചു; പൊലീസെത്തി നീക്കം ചെയ്തു

മംഗളൂരു: മംഗളൂരുവില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെയും വീര്‍ സവര്‍ക്കറുടെയും ചിത്രങ്ങളുള്ള ബാനറുകള്‍ ഹിന്ദു മഹാസഭ സ്ഥാപിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ബാനറുകള്‍ നീക്കം ചെയ്തു. വ്യാഴാഴ്ചയാണ് ഗോഡ്സെയുടെയും സവര്‍ക്കറുടെയും ചിത്രങ്ങളടങ്ങിയ ബാനറുകള്‍ മംഗളൂരുവിനടുത്ത സൂറത്ത്കല്ലിലും പനമ്പൂരിലും സ്ഥാപിച്ചത്. ആഗസ്ത് 14ന് സൂറത്ത്കല്‍ മേല്‍പ്പാലത്തില്‍ സവര്‍ക്കറുടെ ഫോട്ടോ പതിച്ച ബാനര്‍ ഹിന്ദു മഹാസഭ പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.ഹിന്ദു മഹാസഭയുടെ പ്രാദേശിക നേതാവ് രാജേഷ് പവിത്രനാണ് പുലര്‍ച്ചെ ബാനര്‍ സ്ഥാപിച്ചത്. ബാനറില്‍ 'രാഷ്ട്രീയം ഹിന്ദുത്വമാക്കുക, ഹിന്ദുക്കളെ പട്ടാളക്കാരാക്കുക'എന്നെഴുതിയിരുന്നു. പൊലീസിന് പരാതി ലഭിച്ചതോടെ […]

മംഗളൂരു: മംഗളൂരുവില്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെയും വീര്‍ സവര്‍ക്കറുടെയും ചിത്രങ്ങളുള്ള ബാനറുകള്‍ ഹിന്ദു മഹാസഭ സ്ഥാപിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ബാനറുകള്‍ നീക്കം ചെയ്തു. വ്യാഴാഴ്ചയാണ് ഗോഡ്സെയുടെയും സവര്‍ക്കറുടെയും ചിത്രങ്ങളടങ്ങിയ ബാനറുകള്‍ മംഗളൂരുവിനടുത്ത സൂറത്ത്കല്ലിലും പനമ്പൂരിലും സ്ഥാപിച്ചത്. ആഗസ്ത് 14ന് സൂറത്ത്കല്‍ മേല്‍പ്പാലത്തില്‍ സവര്‍ക്കറുടെ ഫോട്ടോ പതിച്ച ബാനര്‍ ഹിന്ദു മഹാസഭ പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു.
ഹിന്ദു മഹാസഭയുടെ പ്രാദേശിക നേതാവ് രാജേഷ് പവിത്രനാണ് പുലര്‍ച്ചെ ബാനര്‍ സ്ഥാപിച്ചത്. ബാനറില്‍ 'രാഷ്ട്രീയം ഹിന്ദുത്വമാക്കുക, ഹിന്ദുക്കളെ പട്ടാളക്കാരാക്കുക'എന്നെഴുതിയിരുന്നു. പൊലീസിന് പരാതി ലഭിച്ചതോടെ മംഗളൂരു സിറ്റി കോര്‍പ്പറേഷന്‍ കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് ബാനറുകള്‍ നീക്കിയത്.

Related Articles
Next Story
Share it