മംഗളൂരുവില്‍ മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

മംഗളൂരു: മംഗളൂരു കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണക്കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കൊണാജെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശരണപ്പക്കാണ് കുത്തേറ്റത്. വിനോദ്, പ്രവീണ്‍ തുടങ്ങിയ പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ശരണപ്പയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വില കൂടിയ റിസ്റ്റ് വാച്ച് മോഷ്ടിച്ച കേസില്‍ പ്രതിയായ യുവാവ് പാവൂര്‍ ഗ്രാമത്തിലെ അമ്മായിയമ്മയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി കൊണാജെ പൊലീസിന് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു. ഇവിടെയെത്തിയ എസ്.ഐയെ പ്രതി കഠാര കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തെ ബന്തറിലെ […]

മംഗളൂരു: മംഗളൂരു കൊണാജെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണക്കേസിലെ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കൊണാജെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ശരണപ്പക്കാണ് കുത്തേറ്റത്. വിനോദ്, പ്രവീണ്‍ തുടങ്ങിയ പൊലീസുകാര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ശരണപ്പയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വില കൂടിയ റിസ്റ്റ് വാച്ച് മോഷ്ടിച്ച കേസില്‍ പ്രതിയായ യുവാവ് പാവൂര്‍ ഗ്രാമത്തിലെ അമ്മായിയമ്മയുടെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി കൊണാജെ പൊലീസിന് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു. ഇവിടെയെത്തിയ എസ്.ഐയെ പ്രതി കഠാര കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തെ ബന്തറിലെ ഒരു കടയിലുണ്ടായിരുന്ന പ്രതിയെ പിടികൂടാന്‍ വിനോദും പ്രവീണും ശ്രമം നടത്തിയപ്പോള്‍ ഇവരെ അക്രമിച്ച ശേഷം പ്രതി കടന്നുകളയുകയാണുണ്ടായത്. പിന്നീടാണ് എസ്.ഐക്ക് കുത്തേറ്റത്.

Related Articles
Next Story
Share it