മലപ്പുറത്ത് ആറും നാലും വയസുള്ള കുട്ടികളെ ഭക്ഷണവും വെള്ളവും നല്‍കാതെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടു; പൊലീസെത്തി അവശനിലയിലായിരുന്ന കുരുന്നുകളെ ആസ്പത്രിയിലാക്കി, അച്ഛനും രണ്ടാനമ്മയും കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആറും നാലും വയസുള്ള കുട്ടികളെ ഭക്ഷണവും വെള്ളവും നല്‍കാതെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടും ക്രൂരത. നിലമ്പൂര്‍ മമ്പാടാണ് ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍ രണ്ട് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടത്. ബുധനാഴ്ച ഉച്ചയോടെ കുട്ടികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. അവശനിലയിലായിരുന്ന കുട്ടികളെ നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ അച്ഛനെയും രണ്ടാനമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മമ്പാടുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികളും കുട്ടികളും താമസിച്ചുവരുന്നത്. കുട്ടികളുടെ അമ്മ […]

മലപ്പുറം: മലപ്പുറം ജില്ലയില്‍ ആറും നാലും വയസുള്ള കുട്ടികളെ ഭക്ഷണവും വെള്ളവും നല്‍കാതെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ട് അച്ഛന്റെയും രണ്ടാനമ്മയുടെയും കൊടും ക്രൂരത. നിലമ്പൂര്‍ മമ്പാടാണ് ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍ രണ്ട് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടത്. ബുധനാഴ്ച ഉച്ചയോടെ കുട്ടികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. അവശനിലയിലായിരുന്ന കുട്ടികളെ നിലമ്പൂര്‍ താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ അച്ഛനെയും രണ്ടാനമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മമ്പാടുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികളും കുട്ടികളും താമസിച്ചുവരുന്നത്. കുട്ടികളുടെ അമ്മ മരണപ്പെട്ടിരുന്നു. അച്ഛന്‍ പിന്നീട് വിവാഹം ചെയ്ത സ്ത്രീക്കൊപ്പമായിരുന്നു കുട്ടികളുടെ താമസം. ദിവസവും കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടാണ് അച്ഛനും രണ്ടാനമ്മയും ജോലിക്ക് പോയിരുന്നത്. കുട്ടികള്‍ക്ക് ഭക്ഷണമോ വെള്ളമോ നല്‍കിയിരുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. മുമ്പ് മുറിയുടെ ജനല്‍ തുറന്നു വെക്കാറുണ്ടായിരുന്നതിനാല്‍ സമീപവാസികള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. കഴിഞ്ഞദിവസം മുതല്‍ ജനലുകള്‍ അടച്ചിട്ടാണ് കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് ദമ്പതികള്‍ ജോലിക്ക് പോയത്. ഇതോടെ നാട്ടുകാര്‍ ഇടപെടുകയും ബന്ധപ്പെട്ടവരെ വിവരമറിയിച്ച് കുട്ടികളെ രക്ഷപ്പെടുത്തുകയുമായിരുന്നു. കുട്ടികളുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടതിനാല്‍ മര്‍ദനമേറ്റിരുന്നതായി സംശയമുണ്ട്. പട്ടിണി കാരണം ഒരു കുട്ടിയുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു.

Related Articles
Next Story
Share it