കോഴിക്കോട് ജില്ലയില്‍ 13ല്‍ 9 സീറ്റിലും ബിജെപിക്ക് വോട്ട് ചോര്‍ച്ച; ജില്ലാ പ്രസിഡന്റ് മത്സരിച്ച എ പ്ലസ് മണ്ഡലത്തില്‍ 5000 വോട്ടിന്റെ കുറവ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 13ല്‍ ഒമ്പത് സീറ്റിലും ബിജെപിക്ക് വോട്ട് ചോര്‍ച്ച. ജില്ലാ പ്രസിഡന്റ് മത്സരിച്ച എ പ്ലസ് മണ്ഡലത്തില്‍ പോലും വന്‍ വോട്ടുചോര്‍ച്ചയുണ്ടായത് ഞെട്ടലുണ്ടാക്കി. 2016ല്‍ നേടിയ വോട്ട് നിലനിര്‍ത്താന്‍ പോലും പലയിടത്തും ബിജെപിക്കായില്ല. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, ബാലുശ്ശേരി, ബേപ്പൂര്‍, കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലാണ് പ്രധാനമായും വോട്ട് കുറഞ്ഞത്. ഈ മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണം നേരത്തെയുണ്ട്. ഇനി ഇതിന് ശക്തി കൂടും. രണ്ടാം സ്ഥാനം പ്രതീക്ഷിച്ച മൂന്ന് മണ്ഡലങ്ങളില്‍ […]

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 13ല്‍ ഒമ്പത് സീറ്റിലും ബിജെപിക്ക് വോട്ട് ചോര്‍ച്ച. ജില്ലാ പ്രസിഡന്റ് മത്സരിച്ച എ പ്ലസ് മണ്ഡലത്തില്‍ പോലും വന്‍ വോട്ടുചോര്‍ച്ചയുണ്ടായത് ഞെട്ടലുണ്ടാക്കി. 2016ല്‍ നേടിയ വോട്ട് നിലനിര്‍ത്താന്‍ പോലും പലയിടത്തും ബിജെപിക്കായില്ല. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, ബാലുശ്ശേരി, ബേപ്പൂര്‍, കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലാണ് പ്രധാനമായും വോട്ട് കുറഞ്ഞത്. ഈ മണ്ഡലങ്ങളില്‍ യുഡിഎഫിന് വോട്ട് മറിച്ചെന്ന ആരോപണം നേരത്തെയുണ്ട്. ഇനി ഇതിന് ശക്തി കൂടും.

രണ്ടാം സ്ഥാനം പ്രതീക്ഷിച്ച മൂന്ന് മണ്ഡലങ്ങളില്‍ പിന്നോക്കം പോയി. കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലാണ് രണ്ടാംസ്ഥാനത്തിന് ബിജെപി പ്രതീക്ഷവെച്ചിരുന്നത്. ബിജെപി എ പ്ലസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന കുന്നമംഗലത്ത് 5030 വോട്ടാണ് കുറഞ്ഞത്.

ജില്ലാ പ്രസിഡന്റ് വി കെ സജീവന്‍ മത്സരിച്ചിട്ട് പോലും കുന്നമംഗലത്ത് വന്‍ ചോര്‍ച്ചയുണ്ടായത് പാര്‍ട്ടിയില്‍ ചര്‍ച്ചയാകും. 2016ല്‍ 32,702 വോട്ട് ലഭിച്ച സ്ഥാനത്ത് ഇത്തവണ കിട്ടിയത് 27,672 വോട്ട് മാത്രമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് കച്ചവടം നടത്തിയെന്ന ആക്ഷേപം ഇവിടെയും ഉയര്‍ന്നുകഴിഞ്ഞു.

വടകരയില്‍ 10,225 വോട്ടാണ് നേടിയത്. 3712 വോട്ടിന്റെ കുറവുണ്ടായി. കുറ്റ്യാടി 3188, നാദാപുരം 4203, കൊയിലാണ്ടി 4532, ബാലുശേരി 2834, ബേപ്പൂര്‍ 1691, കൊടുവള്ളി 2030, തിരുവമ്പാടി 955 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥിക്ക് കുറഞ്ഞു. ജില്ലയില്‍ 13 മണ്ഡലങ്ങളിലും ബിജെപിയാണ് മത്സരിച്ചത്. ഘടകകക്ഷിയായ ബിഡിജെഎസിന് ഒരുസീറ്റുപോലും നല്‍കിയിരുന്നില്ല.

Related Articles
Next Story
Share it