Begin typing your search above and press return to search.
കേരളത്തിൽ ലൗ ജിഹാദിനെ ഇരുമുന്നണികളും പ്രോൽസാഹിപ്പിക്കുന്നു - യോഗി ആദിത്യനാഥ്
കാസർകോട്: കേരളത്തിൽ ലൗ ജിഹാദിനെ ഇരുമുന്നണികളും പ്രോൽസാഹിപ്പിക്കുകയാണെന്ന് യു.പി.മുഖ്യമന്ത്രി യോഗിആദിത്യനാഥ് ആരോപിച്ചു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.പി യിൽ ലൗജിഹാദിനെതിരെ ശക്തമായ നിയമങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്. കേരളത്തെ ഇസ്ലാമിക സർക്കാറാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് ഇരുമുന്നണികളും അഴിമതി മാത്രമേ നടത്തുന്നുള്ളൂ. ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ല. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വിശ്വാസത്തിനെതിരായാണ് പ്രവർത്തിച്ചത്. കോവിഡ് സംസ്ഥാനത്ത് വർധിക്കുമ്പോൾ […]

കാസർകോട്: കേരളത്തിൽ ലൗ ജിഹാദിനെ ഇരുമുന്നണികളും പ്രോൽസാഹിപ്പിക്കുകയാണെന്ന് യു.പി.മുഖ്യമന്ത്രി യോഗിആദിത്യനാഥ് ആരോപിച്ചു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.പി യിൽ ലൗജിഹാദിനെതിരെ ശക്തമായ നിയമങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത്.
കേരളത്തെ ഇസ്ലാമിക സർക്കാറാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലർത്തണം. സംസ്ഥാനത്ത് ഇരുമുന്നണികളും അഴിമതി മാത്രമേ നടത്തുന്നുള്ളൂ. ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ല. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വിശ്വാസത്തിനെതിരായാണ് പ്രവർത്തിച്ചത്. കോവിഡ് സംസ്ഥാനത്ത് വർധിക്കുമ്പോൾ യു.പി സർക്കാർ കേന്ദ്ര സർക്കാറിൻ്റെ സഹായത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 7 ന് വിജയ യാത്ര തിരുവനന്തപുരത്ത് സമാപിക്കും.
മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ ബിജെപി അധ്യക്ഷൻ
അഡ്വ. കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. ബി.ജെ.പി. ജില്ലാ കമ്മറ്റിക്കായി യക്ഷഗാന കലാരൂപവും സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ ആറന്മുള കണ്ണാടിയും യോഗിക്ക് സമർപ്പിച്ചു. യാത്രയെ കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ആമുഖ പ്രഭാഷണം നടത്തി.
സുനിൽ കുമാർ എംഎൽഎ(കർണ്ണാടക), ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി വി.മുരളീധരൻ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ സി.കെ.പദ്മനാഭൻ , പി.കെ. കൃഷ്ണദാസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
ഒ. രാജഗോപാൽ എംഎൽഎ, കേരളാ കോൺഗ്രസ് നേതാവ് പി.സി.തോമസ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി സുധീർ, സി. കൃഷ്ണകുമാർ, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നിവേദിത, യുവമോർച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണ, സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ ജി.രാമൻ നായർ ,പ്രമീളാദേവി, സദാനന്ദൻ മാസ്റ്റർ, എ എൻ.രാധാകൃഷ്ണൻ , ശോഭാ സുരേന്ദ്രൻ, കാമരാജ് കോൺസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, കുരുവിള മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Next Story