കാസര്‍കോട് മാര്‍ക്കറ്റില്‍ മീന്‍ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി; മൂന്ന് കടകള്‍ തകര്‍ന്നു

കാസര്‍കോട്: കാസര്‍കോട് മീന്‍ മാര്‍ക്കറ്റില്‍ മീന്‍ ഇറക്കിയ ശേഷം തിരിച്ചു പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. മൂന്ന് കടകള്‍ തകര്‍ന്നു. നാല് കടകളുടെ മേല്‍ക്കൂര ഭാഗത്ത് കേടുപാടുപറ്റി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പുലര്‍ച്ചെയായതിനാല്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. രാത്രിയോടെ മീനുമായി ഇവിടെ എത്തിയ ലോറി മീന്‍ ഇറക്കി തിരിച്ച് പോകുന്നതിനിടെ മാര്‍ക്കറ്റിലെ ഇറക്കത്തില്‍ നിയന്ത്രണം വിടുകയും സമീപത്തെ പഴയ കെട്ടിടത്തിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. പള്ളിക്കാലിലെ റഊഫിന്റെ ഉടമസ്ഥതയിലുള്ള ഉണക്കമീന്‍ […]

കാസര്‍കോട്: കാസര്‍കോട് മീന്‍ മാര്‍ക്കറ്റില്‍ മീന്‍ ഇറക്കിയ ശേഷം തിരിച്ചു പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി സമീപത്തെ കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. മൂന്ന് കടകള്‍ തകര്‍ന്നു. നാല് കടകളുടെ മേല്‍ക്കൂര ഭാഗത്ത് കേടുപാടുപറ്റി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പുലര്‍ച്ചെയായതിനാല്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. രാത്രിയോടെ മീനുമായി ഇവിടെ എത്തിയ ലോറി മീന്‍ ഇറക്കി തിരിച്ച് പോകുന്നതിനിടെ മാര്‍ക്കറ്റിലെ ഇറക്കത്തില്‍ നിയന്ത്രണം വിടുകയും സമീപത്തെ പഴയ കെട്ടിടത്തിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. പള്ളിക്കാലിലെ റഊഫിന്റെ ഉടമസ്ഥതയിലുള്ള ഉണക്കമീന്‍ കട, തായലങ്ങാടിയിലെ താജുദ്ദീന്റെ പഴക്കട, റഹീമിന്റെ ഉണക്കമീന്‍കട എന്നിവയാണ് തകര്‍ന്നത്. നാലു കടകളുടെ മേല്‍ക്കൂര ഭാഗവും തകര്‍ന്നിട്ടുണ്ട്. രാവിലെ മുതല്‍ മത്സ്യവില്‍പന സജീവമാകുന്ന മത്സ്യ മാര്‍ക്കറ്റില്‍ ദിവസേന എട്ടുമണിയോടെ തന്നെ നൂറുക്കണക്കിന് ആളുകള്‍ എത്താറുണ്ട്. അപകടം പുലര്‍ച്ചെയായതിനാലാണ് ആളപായം ഒഴിവായത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കട തകര്‍ന്ന റഊഫ് പള്ളിക്കാല്‍ പറഞ്ഞു.

വീഡിയോ കാണാം:

https://fb.watch/7U4fxwKWqx/

Related Articles
Next Story
Share it