കങ്കണയ്ക്ക് തിരിച്ചടി; തനിക്കെതിരെ ജാവേദ് അക്തര്‍ നല്‍കിയ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി തള്ളി

മുംബൈ: തനിക്കെതിരെ ജാവേദ് അക്തര്‍ നല്‍കിയ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന കങ്കണ റണാവത്തിന്റെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കുന്ന അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിനാല്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമായിരുന്നു കങ്കണയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം മുംബൈ അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. അന്ധേരി കോടതിയുടെ ഇടപെടല്‍ തീര്‍ത്തും നിയമപരമായാണെന്നും നടിക്കെതിരെ മുന്‍വിധിയോടെയുള്ളതല്ലെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ്.ടി. ഡാന്റെ നിരീക്ഷിച്ചു. നിയമപരമായ നടപടികള്‍ കോടതി […]

മുംബൈ: തനിക്കെതിരെ ജാവേദ് അക്തര്‍ നല്‍കിയ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന കങ്കണ റണാവത്തിന്റെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കുന്ന അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും അതിനാല്‍ കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമായിരുന്നു കങ്കണയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം മുംബൈ അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു.

അന്ധേരി കോടതിയുടെ ഇടപെടല്‍ തീര്‍ത്തും നിയമപരമായാണെന്നും നടിക്കെതിരെ മുന്‍വിധിയോടെയുള്ളതല്ലെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ്.ടി. ഡാന്റെ നിരീക്ഷിച്ചു. നിയമപരമായ നടപടികള്‍ കോടതി സ്വീകരിക്കുന്നത് നടിക്കെതിരായ പക്ഷപാതപരമായ ഇടപെടലായി കാണാനാവില്ലെന്ന് ജഡ്ജി വ്യക്തമാക്കി. കഴിഞ്ഞ 21ന് തന്നെ കങ്കണയുടെ ആവശ്യം കോടതി തള്ളിയിരുന്നെങ്കിലും ഇതിന്റെ വിശദമായ ഉത്തരവ് ഇപ്പോഴാണ് ലഭിച്ചത്.

അപകീര്‍ത്തി കേസില്‍ നിരന്തരം ഹാജരാകാതിരുന്ന കങ്കണക്കെതിരെ അന്ധേരി കോടതി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. ഹാജരായില്ലെങ്കില്‍ വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് കങ്കണ കോടതിയില്‍ ഹാജരാകാന്‍ തയാറായത്. പിന്നാലെ, അന്ധേരി കോടതിയില്‍ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കേസ് മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരായില്ലെങ്കില്‍ വാറണ്ട് പുറപ്പെടുവിക്കുക എന്നത് സ്വാഭാവിക നടപടിയാണെന്നും ഇതെങ്ങനെയാണ് ഭീഷണിയാവുക എന്നും കങ്കണയോട് കോടതി ചോദിച്ചു.

Related Articles
Next Story
Share it