കാഞ്ഞങ്ങാട്: ഇരിയയില്‍ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. പള്ളിക്ക് സമീപത്താണ് അപകടം. റോഡരികില്‍ താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് വീണാണ് കാര്‍ മറിഞ്ഞത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. അതിഞ്ഞാല്‍ സ്വദേശികള്‍ സഞ്ചരിച്ച ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയയതാണെന്ന് സംശയിക്കുന്നു.