ഹൊസങ്കടിയില്‍ കടകളുടെ ഷട്ടര്‍ തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

ഹൊസങ്കടി: ഹൊസങ്കടിയില്‍ മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച. ആനക്കല്ലിലെ കമ്പാര്‍ ഇബ്രാഹിം ഹാജിയുടെ അമല്‍മദീന ട്രേഡേഴ്‌സില്‍ നിന്ന് 20,000 രൂപയും പൊസോട്ടെ സാഹിറിന്റെ മൊബൈല്‍ ടെക് ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. ആനക്കല്ലിലെ ബാതിഷയുടെ ഉടമസ്ഥതയിലുള്ള സേവന കേന്ദ്രത്തിന്റെ ഷട്ടര്‍ തകര്‍ത്തിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 15 ദിവസം മുമ്പ് ഇബ്രാഹിം ഹാജിയുടെ കടയുടെ ഷട്ടര്‍ തകര്‍ത്ത് 1,60,000 രൂപ കവര്‍ന്നിരുന്നു. ഇന്ന് രാവിലെ വ്യാപാരികള്‍ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറുകള്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. ഹൊസങ്കടിയിലേയും […]

ഹൊസങ്കടി: ഹൊസങ്കടിയില്‍ മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച. ആനക്കല്ലിലെ കമ്പാര്‍ ഇബ്രാഹിം ഹാജിയുടെ അമല്‍മദീന ട്രേഡേഴ്‌സില്‍ നിന്ന് 20,000 രൂപയും പൊസോട്ടെ സാഹിറിന്റെ മൊബൈല്‍ ടെക് ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. ആനക്കല്ലിലെ ബാതിഷയുടെ ഉടമസ്ഥതയിലുള്ള സേവന കേന്ദ്രത്തിന്റെ ഷട്ടര്‍ തകര്‍ത്തിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 15 ദിവസം മുമ്പ് ഇബ്രാഹിം ഹാജിയുടെ കടയുടെ ഷട്ടര്‍ തകര്‍ത്ത് 1,60,000 രൂപ കവര്‍ന്നിരുന്നു. ഇന്ന് രാവിലെ വ്യാപാരികള്‍ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറുകള്‍ തകര്‍ത്ത നിലയില്‍ കാണുന്നത്.
ഹൊസങ്കടിയിലേയും പരിസരത്തേയും കവര്‍ച്ചാപരമ്പരകള്‍ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇത് ആലോചിക്കുന്നതിന് ഇന്ന് വ്യാപാരികളുടെ അടിയന്തിര യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.

Related Articles
Next Story
Share it