നാടക പ്രവര്‍ത്തകന്‍ റഫീഖ് മണിയങ്ങാനത്തിന് ആദരം 5ന്

പരവനടുക്കം: ഒരായുഷ്‌ക്കാലം നാടകത്തിനായി പ്രവര്‍ത്തിച്ച സംവിധായകനും നടനുമായ റഫീഖ് മണിയങ്ങാനത്തിനെ നാടകപ്രവര്‍ത്തകര്‍ ആദരിക്കുന്നു. ഫെബ്രുവരി 5ന് വൈകിട്ട് ജന്മനാടായ പരവനടുക്കത്തു നടക്കുന്ന ആദര സമ്മേളനം സംഘാടക സമിതി ചെയര്‍മാനും ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മന്‍സൂര്‍ കുരിക്കളുടെ അധ്യക്ഷതയില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ശൈലജ മുഖ്യാതിഥിയാകും. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ നാരായണന്‍ വടക്കിനിയ, ബ്ലോക്ക് പഞ്ചായത്തംഗം ബദറുല്‍ മുനീര്‍, പഞ്ചായത്തംഗങ്ങളായ ഇ. മനോജ്, ചന്ദ്രശേഖരന്‍ കുളങ്ങര, സുചിത്ര […]

പരവനടുക്കം: ഒരായുഷ്‌ക്കാലം നാടകത്തിനായി പ്രവര്‍ത്തിച്ച സംവിധായകനും നടനുമായ റഫീഖ് മണിയങ്ങാനത്തിനെ നാടകപ്രവര്‍ത്തകര്‍ ആദരിക്കുന്നു. ഫെബ്രുവരി 5ന് വൈകിട്ട് ജന്മനാടായ പരവനടുക്കത്തു നടക്കുന്ന ആദര സമ്മേളനം സംഘാടക സമിതി ചെയര്‍മാനും ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മന്‍സൂര്‍ കുരിക്കളുടെ അധ്യക്ഷതയില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ശൈലജ മുഖ്യാതിഥിയാകും. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ നാരായണന്‍ വടക്കിനിയ, ബ്ലോക്ക് പഞ്ചായത്തംഗം ബദറുല്‍ മുനീര്‍, പഞ്ചായത്തംഗങ്ങളായ ഇ. മനോജ്, ചന്ദ്രശേഖരന്‍ കുളങ്ങര, സുചിത്ര ഹരീഷ്, ടി. രേണുക, നാടക് ജില്ലാ ജനറല്‍ സെക്രട്ടറി പി.വി. അനുമോദ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കണ്ണാലയം നാരായണന്‍ സംസാരിക്കും. രാത്രി എട്ടിന് റഫീഖ് മണിയങ്ങാനം സംവിധാനം ചെയ്ത നാടകം-തേന്‍ കുരുവികള്‍.
8.30ന് റഫീഖ് മണിയങ്ങാനവുമായി മുഖാമുഖം. പരിപാടിയില്‍ ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ വിനോദ് മേല്‍പ്പുറം, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ഉദയന്‍ കാടകം, കണ്‍വീനര്‍ സംസാരിക്കും. തുടര്‍ന്ന് തിരുവനന്തപുരം സൗപര്‍ണ്ണികയുടെ നാടകം-ഇതിഹാസം

Related Articles
Next Story
Share it