തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയില്ലാതെ ബിജെപി; ഗുരുവായൂര്‍, ദേവികുളം, തലശ്ശേരി എന്നിവിടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക മൂന്നിടത്ത് തള്ളി. തലശ്ശേരി, ദേവികുളം, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആണ് ഇവിടെ മത്സരിക്കാനായി പത്രിക സമര്‍പ്പിച്ചിരുന്നത്. കണ്ണൂരില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്ഥാനാര്‍ഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥില്ലാതായി. 2016ല്‍ 22,125 വോട്ടാണ് ബിജെപിക്കായി മത്സരിച്ച വി.കെ.സജീവന്‍ മണ്ഡലത്തില്‍ നേടിയത്. സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട […]

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രിക മൂന്നിടത്ത് തള്ളി. തലശ്ശേരി, ദേവികുളം, ഗുരുവായൂര്‍ എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആണ് ഇവിടെ മത്സരിക്കാനായി പത്രിക സമര്‍പ്പിച്ചിരുന്നത്. കണ്ണൂരില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി.

ഡമ്മി സ്ഥാനാര്‍ഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥില്ലാതായി. 2016ല്‍ 22,125 വോട്ടാണ് ബിജെപിക്കായി മത്സരിച്ച വി.കെ.സജീവന്‍ മണ്ഡലത്തില്‍ നേടിയത്. സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്‌നമായത്. സിറ്റിങ് എംഎല്‍എ സിപിഎമ്മിന്റെ അഡ്വ. എ എന്‍ ഷംസീറാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസിലെ എം പി അരവിന്ദാക്ഷന്‍ മത്സരിക്കുന്നുണ്ട്.

ദേവികുളത്ത് എന്‍ഡിഎ സഖ്യത്തില്‍ എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്ന ആര്‍ ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ പത്രിക തള്ളിയത്. ഗുരുവായൂരില്‍ അഡ്വ. നിവേദിതയുടെ പത്രികയാണ് തള്ളിയത്. മഹിളാ മോര്‍ച്ച അധ്യക്ഷയാണ് നിവേദിത. കഴിഞ്ഞ തവണയും ഗുരുവായുരില്‍ ഇവരായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ബിജെപി അധ്യക്ഷന്റെ ഒപ്പില്ലാത്തതാണ് പത്രിക തള്ളാന്‍ കാരണം.

Related Articles
Next Story
Share it