പുരുഷന്മാര് മാത്രം പ്രതികളാകുന്ന പ്രണയവഞ്ചനാ കേസുകള്‍...
2022 ആഗസ്ത് -13 വയസുമുതല്‍ ആരംഭിച്ച പ്രണയത്തിന് 22-ാം വയസില്‍ അന്ത്യം. സങ്കടം താങ്ങാനാകാതെ യുവതി ആത്മഹത്യ ചെയ്യുന്നു. അതായത് 9 വര്‍ഷക്കാലം നീണ്ടുനിന്ന പ്രണയത്തിന്റെ പരിണിതഫലം. യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ നോര്‍ത്ത് കീഴ്പറമ്പ് കൈതമറ്റത്തില്‍ അശ്വിന് എന്ന യുവാവിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുക്കുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറുകയും വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറി ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതിനായിരുന്നു കേസ്. യുവതിയുടെ ആത്മഹത്യാക്കുറിപ്പൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. എങ്കിലും യുവതിയുടെ രക്ഷിതാക്കള്‍ നല്കിയ മൊഴി വിശ്വാസത്തിലെടുത്താണ് പൊലീസ് […]
2022 ആഗസ്ത് -13 വയസുമുതല്‍ ആരംഭിച്ച പ്രണയത്തിന് 22-ാം വയസില്‍ അന്ത്യം. സങ്കടം താങ്ങാനാകാതെ യുവതി ആത്മഹത്യ ചെയ്യുന്നു. അതായത് 9 വര്‍ഷക്കാലം നീണ്ടുനിന്ന പ്രണയത്തിന്റെ പരിണിതഫലം. യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ നോര്‍ത്ത് കീഴ്പറമ്പ് കൈതമറ്റത്തില്‍ അശ്വിന് എന്ന യുവാവിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുക്കുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറുകയും വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറി ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതിനായിരുന്നു കേസ്. യുവതിയുടെ ആത്മഹത്യാക്കുറിപ്പൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. എങ്കിലും യുവതിയുടെ രക്ഷിതാക്കള്‍ നല്കിയ മൊഴി വിശ്വാസത്തിലെടുത്താണ് പൊലീസ് […]
2022 ആഗസ്ത് -13 വയസുമുതല്‍ ആരംഭിച്ച പ്രണയത്തിന് 22-ാം വയസില്‍ അന്ത്യം. സങ്കടം താങ്ങാനാകാതെ യുവതി ആത്മഹത്യ ചെയ്യുന്നു. അതായത് 9 വര്‍ഷക്കാലം നീണ്ടുനിന്ന പ്രണയത്തിന്റെ പരിണിതഫലം. യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ നോര്‍ത്ത് കീഴ്പറമ്പ് കൈതമറ്റത്തില്‍ അശ്വിന് എന്ന യുവാവിനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പൊലീസ് കേസെടുക്കുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറുകയും വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്മാറി ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തതിനായിരുന്നു കേസ്. യുവതിയുടെ ആത്മഹത്യാക്കുറിപ്പൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. എങ്കിലും യുവതിയുടെ രക്ഷിതാക്കള്‍ നല്കിയ മൊഴി വിശ്വാസത്തിലെടുത്താണ് പൊലീസ് അശ്വിനെതിരെ കേസെടുത്തത്. അശ്വിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റിമാണ്ടിലുമായി. ഈ കേസിപ്പോള്‍ കോടതിയില്‍ വിചാരണാഘട്ടത്തിലുമാണ്.
2024 ജനുവരി -അഞ്ചുവര്‍ഷക്കാലം നീണ്ട പ്രണയത്തിനൊടുവില്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും യുവതി പിന്മാറിയതോടെ കടുത്ത മാനസികവിഷമത്തിലായ യുവാവ് ആത്മഹത്യ ചെയ്തു. കായികതാരം കൂടിയായ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ മിഥുന്മാഹന് എന്ന 23കാരനാണ് ജീവനൊടുക്കിയത്. പ്രണയനാളുകളില്‍ മിഥുന് തന്റെ പ്രണയിനിയുടെ പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഒട്ടേറെ പണം ചിലവഴിച്ചിരുന്നു. രണ്ടുപേരുടെയും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയും വിവാഹം നിശ്ചയിക്കുകയും ചെയ്തു. അതിനിടെ യുവതിക്ക് മനംമാറ്റം സംഭവിക്കുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് മിഥുനെ അറിയിക്കുകയും ചെയ്തു. ഉയര്‍ന്ന ജോലിയും സാമ്പത്തിക ശേഷിയുമുള്ള മറ്റൊരു യുവാവിനെ വിവാഹം ചെയ്യുന്നതിനായി മിഥുനെ ഒഴിവാക്കുകയായിരുന്നു യുവതിയുടെ ഉദ്ദേശ്യം. മിഥുനുമായുള്ള സകല ബന്ധങ്ങളും യുവതി അവസാനിപ്പിച്ചു. ഫോണ്‍ ബന്ധം പോലും വിഛേദിച്ചു. ഇതോടെ കടുത്ത മനോവിഷമത്തിലായ മിഥുന് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. തന്റെ മരണത്തിന് ഉത്തരവാദിയായ യുവതിയുടെ പേരും ആത്മഹത്യക്കുള്ള കാരണവും വിശദമാക്കുന്ന കുറിപ്പ് എഴുതിവെച്ചാണ് മിഥുന് ജീവനൊടുക്കിയത്. തങ്ങളുടെ മകന്റെ ആത്മഹത്യക്ക് കാരണക്കാരിയായ യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കും വഞ്ചനക്കും കേസെടുക്കണമെന്നാവശ്യപ്പെട്ട് മിഥുന്റെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. ഇതുവരെയായും കേസെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കാരണം വ്യക്തമാണ്. ഈ കേസില്‍ പ്രതിയാക്കപ്പെടേണ്ടത് ഒരു സ്ത്രീയാണ് എന്നതുകൊണ്ട് മാത്രമാണ് കേസെടുക്കാതെ പൊലീസ് പരാതി അവഗണിക്കുന്നത്. ഒരു പുരുഷന് പ്രണയിച്ച് വഞ്ചിക്കുകയും വിവാഹനിശ്ചയത്തില്‍ നിന്ന് പിന്മാറുകയും ചെയ്യുന്നത് മൂലം ഒരു സ്ത്രീ ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാക്കുറിപ്പില്ലെങ്കില് പോലും പൊലീസ് കേസെടുക്കുന്നു. ഒരു സ്ത്രീ പ്രണയിച്ച് വഞ്ചിക്കുകയും വിവാഹനിശ്ചയത്തില്‍ നിന്ന് പിന്മാറുകയും ചെയ്താല്‍ അതുസംബന്ധിച്ച കുറിപ്പ് എഴുതിവെച്ചാണ് പുരുഷന് ആത്മഹത്യ ചെയ്യുന്നതെങ്കില്‍ പൊലും പൊലീസ് കേസെടുക്കുന്നില്ല.
മിഥുന്റെ ആത്മഹത്യക്ക് ശേഷം മറ്റൊരു പുരുഷന് കൂടി പെണ്‍സുഹൃത്തിന്റെ വഞ്ചനയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലുണ്ടായി. പതിമൂന്നുവര്ഷം ഇവര്‍ പ്രണയിക്കുക മാത്രമല്ല പലപ്പോഴും ഒരുമിച്ച് താമസിക്കുക കൂടി ചെയ്തിരുന്നു. രണ്ടുപേരുടെയും വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോട് കൂടിയായിരുന്നു ഇവരുടെ ബന്ധം. ഇവരുടെ വിവാഹം നടത്തിക്കൊടുക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെയാണ് യുവതിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായത്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുന്ന മറ്റൊരു യുവാവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. രഹസ്യമായി ആ ബന്ധം തുടരുന്നതിനിടെയാണ് പ്രത്യക്ഷത്തിലുള്ള കാമുകനെ വിവാഹം ചെയ്യേണ്ടിവരുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഇതോടെ രഹസ്യകാമുകനുമായുള്ള ബന്ധം നിലനിര്‍ത്താന്‍ യുവതി പതിമൂന്ന് വര്‍ഷം പ്രണയിച്ചയാളുമായുള്ള ബന്ധം അറുത്തുമുറിച്ച് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. താനുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ യുവതി അയച്ച വാട്സ്ആപ് സന്ദേശങ്ങളൊക്കെയും പുറത്തുവിട്ടുകൊണ്ടാണ് ആ യുവാവ് ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിലും പൊലീസിന് പരാതി ലഭിച്ചെങ്കിലും കേസെടുക്കുന്നില്ല. യുവാവിനെ മരണത്തിലേക്ക് തള്ളിവിടും വിധമുള്ള യുവതിയുടെ അധിക്ഷേപങ്ങളും പരിഹാസങ്ങളുമടങ്ങിയ വാട്സ് ആപ് സന്ദേശങ്ങള്‍ യുവാവിന്റെ വീട്ടുകാര്‍ തെളിവായി നല്കിയിട്ടുപോലും കേസെടുക്കാനാകില്ലെന്നാണ് പൊലീസ് ഭാഷ്യം. അതിന് അവര്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത് ആത്മഹത്യാക്കുറിപ്പില്ലെന്നാണ്. മിഥുന് എന്ന യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുപോലും പൊലീസ് കേസെടുക്കാത്ത യാഥാര്‍ത്ഥ്യം മുന്നിലുള്ളപ്പോള്‍ സമാനമായ മറ്റൊരു കേസില്‍ ആത്മഹത്യാക്കുറിപ്പില്ലെന്ന പൊലീസിന്റെ വാദം കേസെടുക്കാന്‍ സാധിക്കാത്തതില്‍ നിന്ന് ഒളിച്ചോടാനുള്ള പിടിവള്ളിയാണെന്ന് വ്യക്തമാണ്.
മേല്‍പ്പറഞ്ഞ മൂന്ന് കേസുകള്‍ക്ക് പുറമെ ഇതേ രീതിയിലുള്ള അനവധി ആത്മഹത്യാക്കേസുകളെ താരതമ്യത്തിനായി നിരത്തിവെക്കാന്‍ കഴിയും. ഇവിടെയാണ് നീതിനിയമങ്ങളുടെ കാര്യത്തിലുള്ള കടുത്ത വിവേചനങ്ങളും വകഭേദങ്ങളും എത്രമാത്രം ആഴമേറിയതാണെന്ന് നമുക്ക് വ്യക്തമാകുക. കുറ്റം ചെയ്യുന്നത് സ്ത്രീ ആയാലും പുരുഷന് ആയാലും നിയമത്തിന് മുന്നില്‍ തുല്യരാണ് എന്നൊക്കെ വാദത്തിന് വേണ്ടി പറയാമെങ്കിലും ആത്മഹത്യാപ്രേരണ പോലെയുള്ള കുറ്റങ്ങളുടെ കാര്യത്തില്‍ അത് ശരിയല്ല എന്നതാണ് നീതിന്യായ വ്യവസ്ഥകളില്‍ നിന്നുമുള്ള ഇത്രയും കാലത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. പുരുഷന് പ്രണയത്തില്‍ നിന്നോ വിവാഹ വാഗ്ദാനത്തില്‍ നിന്നോ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നോ പിന്മാറിയതിന്റെ പേരില്‍ എത്രയോ യുവതികള്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യ ചെയ്ത യുവതികളുടെ വീട്ടുകാര്‍ നല്കിയ പരാതികളിലൊക്കെയും കഴമ്പുണ്ടോ എന്ന് പോലും അന്വേഷിക്കാതെ പുരുഷന്മാര്ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. എന്നാല്‍ സമാനമായ കാരണങ്ങളാല്‍ നിരവധി യുവാക്കളും ആത്മഹത്യ ചെയ്തിട്ടുണ്ടെന്നതും യാഥാര്‍ഥ്യമാണ്. തെളിവുകള്‍ നല്കിയാലും സ്ത്രീകളെ പ്രതികളാക്കി കേസെടുക്കാന്‍ നമ്മുടെ നിയമം തയ്യാറാകുന്നില്ല. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ സ്ത്രീസംരക്ഷണനിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചത് നീതിപീഠം തന്നെയാണ്. വ്യാജ ലൈംഗിക പീഡനപരാതികളും വ്യാജ പോക്സോക്കേസുകളും യഥാര്‍ത്ഥ പീഡനക്കേസുകളെ പോലെ തന്നെ വ്യാപകമാണ്. സ്ത്രീകള്‍ നേരിട്ട് നല്കുന്നതോ സ്ത്രീകളെ ഉപയോഗിച്ച് നല്കുന്നതോ ആയ വ്യാജപരാതികള്‍ മൂലം കേസില്‍ കുടുങ്ങുന്ന പുരുഷന്മാര്ക്ക് പിന്നീട് കോടതിയില്‍ സത്യം തെളിയുമ്പോള്‍ പോലും നീതി ലഭിക്കുന്നില്ല. വ്യാജ പീഡനക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട പുരുഷന്മാരെ ഇത്തരം കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് ബോധ്യപ്പെടുമ്പോള്‍ കോടതികള്‍ അവരെ വെറുതെ വിടാറുണ്ട്. എന്നാല്‍ വ്യാജപരാതി നല്കുന്ന സ്ത്രീകള്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കുന്നില്ല. വ്യാജ പീഡനക്കേസുകളില്‍ ഉള്പ്പെട്ടതുമുതല് പുരുഷന്മാര് അനുഭവിക്കുന്ന മാനസിക പീഡനവും കുടുംബത്തിലും സമൂഹത്തിലും അനുഭവിച്ച ഒറ്റപ്പെടലും വിവരിക്കാന്‍ പോലും സാധിക്കാത്തവിധം കടുത്തതും ആഴമേറിയതുമാണ്. സത്യം തെളിയിക്കപ്പെടാന്‍ കാത്തുനില്‍ക്കാതെ ആത്മഹത്യയെ അഭയം പ്രാപിച്ചവര്‍ പോലും ഈ നിരയിലുണ്ട്. സത്യം തെളിയാതെ ശിക്ഷ വാങ്ങുന്ന നിരപരാധികളുമുണ്ടാകും. എല്ലാ പീഡനക്കേസുകളും വ്യാജമല്ല. അതേ സമയം വ്യാജപീഡനക്കേസുകളുടെ എണ്ണം കൂടിവരുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണവും പെരുകുന്നുവെന്നിടത്താണ് നിയമവ്യവസ്ഥയുടെ ദൗര്‍ബല്യം പ്രകടമാകുന്നത്. സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചും ലിംഗ നീതിയെക്കുറിച്ചും ചര്‍ച്ചകളും സംവാദങ്ങളും സജീവമായ ഇന്നത്തെ കാലത്ത് പോലും സമാനകുറ്റങ്ങള്‍ ചെയ്യുമ്പോള്‍ നീതിക്ക് ഇരട്ടത്താപ്പിന്റെ രൂപം കൈവരുന്നു. നിയമം ഉണ്ടാക്കിയത് സ്ത്രീ-പുരുഷ ഭേദമന്യേ മനുഷ്യരുടെ സംരക്ഷണത്തിന് വേണ്ടിയാണ്. കുറ്റകൃത്യം നടത്തുന്നത് സ്ത്രീ ആയാലും പുരുഷനായാലും ശിക്ഷ നല്‍കുന്നതിനും കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുമാണ്. സ്ത്രീയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന പുരുഷനെതിരെ കേസെടുക്കുകയും പുരുഷനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന സ്ത്രീക്ക് നേരെ കണ്ണടക്കുകയും ചെയ്യുന്ന നിയമത്തോട് അവിശ്വാസം രേഖപ്പെടുത്താനേ പൊതുസമൂഹത്തിന് സാധിക്കുന്നുള്ളൂ. നിയമത്തിന്റെ വിവേചനപരമായ പ്രയോഗങ്ങള്‍ സ്ത്രീ കുറ്റവാളികള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്കുന്നതാണെന്നതാണ് ഇതിലെ ഏറ്റവും വലിയ അപകടം.
-ടി.കെ. പ്രഭാകരകുമാര്‍