ചെറുപുഴയില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു

കാഞ്ഞങ്ങാട്: ചെറുപുഴയില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. രാജഗിരി ഇടക്കോളനിയില്‍ ഇന്ന് രാവിലെയാണ് സംഭവം. പുളിങ്ങോം വാഴക്കണ്ടം സെവന്‍സ് സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ (22) ആണ് മരിച്ചത്. രാജഗിരി തച്ചിലേടത്ത് ഡാര്‍വിന്റെ കൃഷിയിടത്തിലാണ് സംഭവം. ഇന്ന് രാവിലെ ഇവിടെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഷാജു-സജിനി ദമ്പതികളുടെ മകനാണ് എബിന്‍. എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയായിരുന്നു.

Related Articles
Next Story
Share it