സംഘ്പരിവാര്‍ പ്രകോപിതരാകും, തങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയില്ല; കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സമൂഹത്തോട് ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കാനാവശ്യപ്പെട്ട് പോലീസ്
ബെംഗളൂരു: സംഘ്പരിവാറിനെ ചൊടിപ്പിക്കാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിചിത്ര ഉപദേശവുമായി പോലീസ്. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ സമൂഹത്തിന് പോലീസിന്റെ വിചിത്രമായ ഉപദേശം. കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കാനാണ് ക്രിസ്ത്യന്‍ സമൂഹത്തോട് പോലീസ് ആവശ്യപ്പെടുന്നത്. സംഘര്‍ഷം ഇല്ലാതാക്കാന്‍ ഞായറാഴ്ചത്തെ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഒഴിവാക്കാന്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി. 'ദി ന്യൂസ് മിനുട്ട്' ആണ് വാര്‍ത്ത പുറത്തുവിട്ടത്. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ നടന്ന സംഘ്പരിവാര്‍ അക്രമങ്ങളുടെ […]

ബെംഗളൂരു: സംഘ്പരിവാറിനെ ചൊടിപ്പിക്കാതിരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിചിത്ര ഉപദേശവുമായി പോലീസ്. കര്‍ണാടകയിലെ ബെല്‍ഗാവിയിലാണ് ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യന്‍ സമൂഹത്തിന് പോലീസിന്റെ വിചിത്രമായ ഉപദേശം. കര്‍ണാടകയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഞായറാഴ്ച പ്രാര്‍ഥന ഒഴിവാക്കാനാണ് ക്രിസ്ത്യന്‍ സമൂഹത്തോട് പോലീസ് ആവശ്യപ്പെടുന്നത്. സംഘര്‍ഷം ഇല്ലാതാക്കാന്‍ ഞായറാഴ്ചത്തെ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഒഴിവാക്കാന്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കി. 'ദി ന്യൂസ് മിനുട്ട്' ആണ് വാര്‍ത്ത പുറത്തുവിട്ടത്.
സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ നടന്ന സംഘ്പരിവാര്‍ അക്രമങ്ങളുടെ ചുവട് പിടിച്ചാണ് പോലീസ് നിര്‍ദേശം. സംഘ്പരിവാര്‍ സംഘങ്ങളുടെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഒഴിവാക്കണമെന്നും തങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാകില്ലെന്നുമാണ് പോലീസ് പ്രദേശത്തെ പുരോഹിതന്മാരെ വിളിച്ച് അറിയിച്ചതെന്ന് വൈദികനായ തോമസ് ജോണ്‍സന്‍ 'ന്യൂസ് മിനുട്ടി'നോട് പറഞ്ഞു. പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി 15ഓളം പുരോഹിതന്മാരെ പൊലീസ് സമീപിച്ചിട്ടുണ്ട്.
ഔദ്യോഗിക ഉത്തരവോ നിരോധനമോ ആയിട്ടല്ല പോലീസ് ഇക്കാര്യം നിര്‍ദേശിച്ചത്. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഉപദേശമായിരുന്നു. വൈദികനായ ചെറിയാന്‍ ആക്രമിക്കപ്പെട്ട സംഭവത്തെ തുടര്‍ന്ന് പോലീസ് പറഞ്ഞത് ചര്‍ച്ചുകളില്‍ വേണമെങ്കില്‍ പ്രാര്‍ത്ഥന നടത്തിക്കൊള്ളൂവെന്നാണ്. സ്വകാര്യ വസതിയിലോ വാടകയ്ക്കെടുത്ത കെട്ടിടങ്ങളിലോ നടത്തരുതെന്നു പറഞ്ഞുവെന്നും തോമസ് ജോണ്‍സന്‍ പറഞ്ഞു. ബെല്‍ഗാവിയില്‍ നടക്കുന്ന കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം തീരുന്നതുവരെ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ ഒഴിവാക്കാനാണ് പോലീസ് നിര്‍ദേശം. ഡിസംബര്‍ 13 മുതല്‍ 24 വരെ നടക്കുന്ന സമ്മേളനത്തില്‍ വിവാദ മതപരിവര്‍ത്തന നിരോധന ബില്ല് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
ഏതാനും മാസങ്ങളായി ശ്രീരാമസേന, ബജ്‌രംഗ്ദള്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ക്കെതിരെ നിരവധി അക്രമങ്ങളാണ് നടന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം. മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനുള്ള ബിജെപി സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് ഈ അക്രമങ്ങളെന്നാണ് ക്രിസ്ത്യന്‍ സമൂഹം കരുതുന്നത്.