ബേക്കലില്‍ മൂന്ന് റിസോര്‍ട്ട് കമ്പനികള്‍ ബി.ആര്‍.ഡി.സിക്ക് അടക്കാനുള്ള പാട്ട കുടിശിക 17.84 കോടി രൂപ !

കാസര്‍കോട്: ബേക്കല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(ബി.ആര്‍.ഡി.സി.) കീഴിലുള്ള റിസോര്‍ട്ടുകളില്‍ കൃത്യമായി പാട്ടത്തുക അടച്ചത് താജ് ബേക്കല്‍ റിസോര്‍ട്ട് മാത്രം. റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചതോടെ സൈറ്റ് നമ്പര്‍ 4ലെ ഗ്ലോബ് ലിങ്ക് ഹോട്ടല്‍സ് ആന്റ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും തുക അടച്ചു. എന്നാല്‍ ലളിത് റിസോര്‍ട്ട് ഉള്‍പ്പെടെ മൂന്ന് റിസോര്‍ട്ടുകള്‍ പാട്ടത്തുക ഇനിയും അടക്കാത്തതിനാല്‍ ബി.ആര്‍.ഡി.സിക്ക് ഇവര്‍ അടക്കാന്‍ കുടിശികയായുള്ളത് 17.84 കോടി രൂപ! സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ ചോദ്യത്തിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് […]

കാസര്‍കോട്: ബേക്കല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ(ബി.ആര്‍.ഡി.സി.) കീഴിലുള്ള റിസോര്‍ട്ടുകളില്‍ കൃത്യമായി പാട്ടത്തുക അടച്ചത് താജ് ബേക്കല്‍ റിസോര്‍ട്ട് മാത്രം. റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചതോടെ സൈറ്റ് നമ്പര്‍ 4ലെ ഗ്ലോബ് ലിങ്ക് ഹോട്ടല്‍സ് ആന്റ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡും തുക അടച്ചു. എന്നാല്‍ ലളിത് റിസോര്‍ട്ട് ഉള്‍പ്പെടെ മൂന്ന് റിസോര്‍ട്ടുകള്‍ പാട്ടത്തുക ഇനിയും അടക്കാത്തതിനാല്‍ ബി.ആര്‍.ഡി.സിക്ക് ഇവര്‍ അടക്കാന്‍ കുടിശികയായുള്ളത് 17.84 കോടി രൂപ! സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയുടെ ചോദ്യത്തിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നല്‍കിയ മറുപടിയിലാണ് ഇത്രയും ഭീമമായ പാട്ട കുടിശിക സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ബി.ആര്‍.ഡി.സി. ആകെ അഞ്ച് റിസോര്‍ട്ട് സൈറ്റുകളാണ് പാട്ടത്തിന് നല്‍കിയിട്ടുള്ളത്. താജിനും ലളിതിനും ഗ്ലോബ് ലിങ്ക് ഹോട്ടല്‍സിനും പുറമെ ഗ്രീന്‍ഗേറ്റ് വേ ലിഷര്‍ ലിമിറ്റഡും ഹോളിഡേ ഗ്രൂപ്പ് ഓഫ് കമ്പനീസുമാണവ. ഇതില്‍ താജ് റിസോര്‍ട്ട് കൃത്യമായി പാട്ടത്തുക അടച്ചിട്ടുണ്ട്. ലളിത് റിസോര്‍ട്ട് 2,62,72,555 രൂപ ഇതുവരെയായി കുടിശിക വരുത്തിയിട്ടുണ്ട്. കുടിശിക ഒടുക്കാന്‍ ആവശ്യപ്പെട്ട് ബി.ആര്‍.ഡി.സി.നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഗ്രീന്‍ ഗേറ്റ് വേ ലിഷര്‍ ലിമിറ്റഡ് പാട്ട തുകയും പലിശയും ഉള്‍പ്പെടെ 10,35,60,242 രൂപയും ഹോളിഡേ ഗ്രൂപ്പ്ഓഫ് കമ്പനീസ് 4,85,91,964 രൂപയും പാട്ടകുടിശികയുണ്ട്. ഇവര്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഗ്ലോബ് ലിങ്ക് ഹോട്ടല്‍സ് ആന്റ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടതുകയും പാട്ടപലിശയുമായി 3,46,93,227 രൂപ അടക്കാന്‍ ഉണ്ടായിരുന്നുവെങ്കിലും റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 17ന്(2021 ജൂണ്‍17) പാട്ട കുടിശിക അടച്ചു തീര്‍ത്തതായും മന്ത്രി പി.എ. മുഹമ്മദ് റിയാസ് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.യെ അറിയിച്ചു.

Related Articles
Next Story
Share it