മയക്കുമരുന്ന് കേസ്: ആര്യന്‍ ഖാന് ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തില്‍ ഒപ്പിട്ടത് ബോളിവുഡ് നടി ജൂഹി ചൗള
മുംബൈ: കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തില്‍ ജൂഹി ചൗള ഒപ്പിട്ടു. ഇതിനായി പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെ ജൂഹി ചൗള എത്തി. ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 14 കര്‍ശന വ്യവസ്ഥകളിലാണ് ആര്യന് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കേസ് […]

മുംബൈ: കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം നിന്നത് ബോളിവുഡ് നടി ജൂഹി ചൗള. ഒരു ലക്ഷം രൂപയുടെ ആള്‍ ജാമ്യത്തില്‍ ജൂഹി ചൗള ഒപ്പിട്ടു. ഇതിനായി പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെ ജൂഹി ചൗള എത്തി. ആര്യന്‍ ഖാന്റെ അഭിഭാഷകന്‍ സതീഷ് മനേഷിന്‍ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
14 കര്‍ശന വ്യവസ്ഥകളിലാണ് ആര്യന് ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം.
ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാമെന്നും വ്യവസ്ഥയില്‍ പറയുന്നു. വ്യാഴാഴ്ചയാണ് ആര്യന്‍ ഖാന് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായ ആര്യന്റെ സുഹൃത്തുക്കളായ അര്‍ബാസ് വ്യാപാരി, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.