ബാഴ്‌സ മാറിയിട്ടുണ്ട്; റയലിന് എല്‍ ക്ലാസിക്കോ അത്ര എളുപ്പമാകില്ലെന്ന് മുന്നറിയിപ്പ്

ബാഴ്‌സലോണ: ഇത്തവണത്തെ എല്‍ ക്ലാസിക്കോ പോരാട്ടം തീ പാറുമെന്ന് ബാര്‍സലോണ ഡിഫന്റര്‍ ജെറാഡ് പിക്വെ. ബാഴ്സലോണയിലെ സാഹചര്യങ്ങള്‍ മാറിയെന്നും എല്‍ക്ലാസിക്കോ റയലിന് എളുപ്പമാവില്ലെന്നും പിക്വെ പറഞ്ഞു. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ നാളെ എല്‍ക്ലാസിക്കോ പോരാട്ടം നടക്കാനിരിക്കെയാണ് റയല്‍ മാഡ്രിഡിന് ബാര്‍സലോണ താരത്തിന്റെ മുന്നറിയിപ്പ്. 'സൂപ്പര്‍ കപ്പില്‍ നാളത്തെ മത്സരം ജയിച്ചാലെ ഞങ്ങള്‍ക്ക് ഫൈനലില്‍ എത്താനാവൂ. ബാഴ്സയുടെ കളിയും സാഹചര്യങ്ങളും മാറി. ടീം ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. സെമി ഫൈനല്‍ എല്‍ക്ലാസിക്കോ പോരാട്ടമായതിനാല്‍ തന്നെ വാശിയേറിയ മത്സരമാവും […]

ബാഴ്‌സലോണ: ഇത്തവണത്തെ എല്‍ ക്ലാസിക്കോ പോരാട്ടം തീ പാറുമെന്ന് ബാര്‍സലോണ ഡിഫന്റര്‍ ജെറാഡ് പിക്വെ. ബാഴ്സലോണയിലെ സാഹചര്യങ്ങള്‍ മാറിയെന്നും എല്‍ക്ലാസിക്കോ റയലിന് എളുപ്പമാവില്ലെന്നും പിക്വെ പറഞ്ഞു. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ നാളെ എല്‍ക്ലാസിക്കോ പോരാട്ടം നടക്കാനിരിക്കെയാണ് റയല്‍ മാഡ്രിഡിന് ബാര്‍സലോണ താരത്തിന്റെ മുന്നറിയിപ്പ്.

'സൂപ്പര്‍ കപ്പില്‍ നാളത്തെ മത്സരം ജയിച്ചാലെ ഞങ്ങള്‍ക്ക് ഫൈനലില്‍ എത്താനാവൂ. ബാഴ്സയുടെ കളിയും സാഹചര്യങ്ങളും മാറി. ടീം ഏറെ മെച്ചപ്പെട്ടു കഴിഞ്ഞു. സെമി ഫൈനല്‍ എല്‍ക്ലാസിക്കോ പോരാട്ടമായതിനാല്‍ തന്നെ വാശിയേറിയ മത്സരമാവും നടക്കുക. സെമി റയല്‍ മാഡ്രിഡിന് അത്ര എളുപ്പമാവില്ല"- പിക്വെ പറഞ്ഞു. റയല്‍ മികച്ച ടീമാണെന്നും റയലിനെ ഒരിക്കലും വിലകുറച്ചു കാണാനാവില്ലെന്നും പിക്വെ കൂട്ടിച്ചേര്‍ത്തു.

ഈ സീസണിലെ രണ്ടാമത്തെ എല്‍ ക്ലാസിക്കോ മത്സരമാണ് നടക്കാനിരിക്കുന്നത്. മുമ്പ് ലാലീഗയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ ബാഴ്‌സയെ തകര്‍ത്തിരുന്നു. ലാ ലീഗയില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന റയല്‍ 49 പോയിന്റുമായി ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. 32 പോയിന്റുമായി ബാഴ്സ ആറാം സ്ഥാനത്ത് തുടരുന്നു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് സൗദി അറേബ്യയിലെ റിയാദില്‍ വെച്ചാണ് എല്‍ ക്ലാസിക്കോ പോരാട്ടം നടക്കുക.

Related Articles
Next Story
Share it