ഇനി നിയന്ത്രണങ്ങളില്ലാതെ സിനിമ കാണാം; മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് സാഹര്യത്തില്‍ തീയറ്റര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം. ഫെബ്രുവരി ഒന്നുമുതല്‍ മുഴുവന്‍ സീറ്റുകളിലും ഇരുന്ന് തിയേറ്ററില്‍ സിനിമ കാണാന്‍ സാധിക്കും. നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ തിയേറ്ററുകളിലും മള്‍ട്ടിപ്ലെക്സുകളിലും 50 ശതമാനം സീറ്റുകളാണ് അനുവദിച്ചിരുന്നത്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ടിക്കറ്റ് ബുക്കിംഗ്, വിവിധ സമയങ്ങളിലായി സിനിമാ പ്രദര്‍ശനം എന്നിവ പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ […]

ന്യൂഡല്‍ഹി: കോവിഡ് സാഹര്യത്തില്‍ തീയറ്റര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം. ഫെബ്രുവരി ഒന്നുമുതല്‍ മുഴുവന്‍ സീറ്റുകളിലും ഇരുന്ന് തിയേറ്ററില്‍ സിനിമ കാണാന്‍ സാധിക്കും.

നിയന്ത്രണങ്ങളില്‍ വീണ്ടും ഇളവ് അനുവദിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ തിയേറ്ററുകളിലും മള്‍ട്ടിപ്ലെക്സുകളിലും 50 ശതമാനം സീറ്റുകളാണ് അനുവദിച്ചിരുന്നത്. സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ടിക്കറ്റ് ബുക്കിംഗ്, വിവിധ സമയങ്ങളിലായി സിനിമാ പ്രദര്‍ശനം എന്നിവ പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം ആള്‍ക്കൂട്ടം ഇല്ലെന്ന് ഉറപ്പാക്കണം. പാര്‍ക്കിങ് സ്ഥലത്തും തിയേറ്ററിന്റെ പുറത്തും ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. വാഷ്റൂമിലും ലോബിയിലും ആളുകള്‍ തടിച്ചുകൂടിയിട്ടില്ല എന്ന് ഉറപ്പാക്കണം. എലിവേറ്ററില്‍ സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Related Articles
Next Story
Share it