ഇംപാക്ട് -2020 ലീഡര്‍ഷിപ്പ് ട്രെയിനിങ് ക്യാമ്പ് പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും

ദുബായ്: ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഇംപാക്ട് 2020 എന്ന പേരില്‍ നേതൃത്വ പരിശീന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച തന്‍ഷീത്ത്, ഇന്‍സ്‌പൈറോ, തഫാന്‍ തുടങ്ങിയ ക്യാമ്പുകളുടെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പ് സൂം വഴി ഓണ്‍ലൈനിലാണ് സംഘടിപ്പിക്കുന്നത്. കാരുണ്യ, പൊതു രംഗത്ത് സഹജീവികളുടെ ക്ഷേമത്തിനായി സ്വയം സമര്‍പ്പിതരായ സംഘാനാ പ്രവര്‍ത്തകര്‍ക്ക് അവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കാനും കൂടുതല്‍ കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്താനും വേണ്ടി ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്ന […]

ദുബായ്: ദുബായ് കെ.എം.സി.സി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എം.സി.സി. പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഇംപാക്ട് 2020 എന്ന പേരില്‍ നേതൃത്വ പരിശീന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച തന്‍ഷീത്ത്, ഇന്‍സ്‌പൈറോ, തഫാന്‍ തുടങ്ങിയ ക്യാമ്പുകളുടെ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പ് സൂം വഴി ഓണ്‍ലൈനിലാണ് സംഘടിപ്പിക്കുന്നത്. കാരുണ്യ, പൊതു രംഗത്ത് സഹജീവികളുടെ ക്ഷേമത്തിനായി സ്വയം സമര്‍പ്പിതരായ സംഘാനാ പ്രവര്‍ത്തകര്‍ക്ക് അവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കാനും കൂടുതല്‍ കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്താനും വേണ്ടി ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്ന ക്യാമ്പിന് പ്രമുഖ പരിശീലകന്‍ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍ നേതൃത്വം നല്‍കുന്നു. ഈ മാസം 30ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 5 മണി വരെയാണ് ക്യാമ്പ്. ജില്ലയില്‍ നിന്നുള്ള സംസ്ഥാന ഭാരവാഹികള്‍, ജില്ലാ ഭാരവാഹികള്‍, മണ്ഡലം, പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികളും പ്രധാന പ്രവര്‍ത്തകരുമാണ് ക്യാമ്പ് പ്രതിനിധികള്‍. ചന്ദ്രിക ഡയറക്ടറും കെ.എം.സി.സി.ഉപദേശക സമിതി വൈസ് ചെയര്‍മാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. യഹ്‌യ തളങ്കര, നിസാര്‍ തളങ്കര, എളേറ്റില്‍ ഇബ്രാഹിം, ദുബായ് കെ.എം.സി.സി. സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കുമെന്ന് ദുബായ് കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍., ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ അറിയിച്ചു.

Related Articles
Next Story
Share it