ജില്ലയില്‍ കൂടുതല്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തും-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: ജില്ലയില്‍ കൂടുതല്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി ജില്ലയായതിനാല്‍ കാസര്‍കോട് കൂടുതല്‍ വാക്‌സിന്‍ അടിയന്തരമായ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. കേരള- കര്‍ണാടക അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി തന്നെ ഇടപ്പെട്ട് സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ച നടത്തും. പ്രശ്‌ന പരിഹാരമുണ്ടാകും. കോവിഡ് പ്രതിരോധ […]

കാസര്‍കോട്: ജില്ലയില്‍ കൂടുതല്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അതിര്‍ത്തി ജില്ലയായതിനാല്‍ കാസര്‍കോട് കൂടുതല്‍ വാക്‌സിന്‍ അടിയന്തരമായ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തും. കേരള- കര്‍ണാടക അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രി തന്നെ ഇടപ്പെട്ട് സംസ്ഥാന തലത്തില്‍ ആവശ്യമായ ചര്‍ച്ച നടത്തും. പ്രശ്‌ന പരിഹാരമുണ്ടാകും.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പില്‍ അടക്കം ജില്ലയിലെ ജീവനക്കാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നതായി ജനപ്രതിനിധികള്‍ മന്ത്രിയെ അറിയിച്ചു.

പട്ടികവര്‍ഗ മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിനുള്ള പ്രായോഗിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ, സാമൂഹിക സന്നദ്ധ സംഘടനകളുടെയും വ്യവസായ പ്രമുഖരുടെയും പിന്തുണ ഓണ്‍ലൈന്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഉറപ്പു വരുത്തണം. വനാതിര്‍ത്തിയിലൂടെ കേബിള്‍ വലിക്കുന്നതിലുള്ള തടസ്സങ്ങള്‍ വനം വകുപ്പുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാം. വൈ ഫൈ കണക്ഷനുകളാണ് ഈ മേഖലയില്‍ അഭികാമ്യമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആസ്പത്രി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി നടപടി സ്വീകരിക്കാമെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എമാരായ എം. രാജഗോപാലന്‍, എന്‍എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഓണ്‍ലൈനിലുംഡിഎംഒ ഡോ. കെആര്‍ രാജന്‍, ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ. എ.ടി. മനോജ്, വാക്‌സിന്‍ നോഡല്‍ ഓഫീസര്‍ ഡോ. മുരളീധരനല്ലൂരായ, ഡിഡിഇ കെവി പുഷ്പ, ഡപ്യുട്ടി കലക്ടര്‍ കെ. രവികുമാര്‍ തുടങ്ങിയവര്‍ നേരിട്ടും യോഗത്തില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it