ഇമാമ ടാലന്റ് ടെസ്റ്റ് ഗ്രാന്റ് ഫിനാലെ: അശ്വിന്‍ രാജിന് ഒന്നാം സ്ഥാനം

തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന-ഇമാമ ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റ്-2024 ഗ്രാന്റ് ഫിനാലെയില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അശ്വിന്‍ രാജ് ഒന്നാം സ്ഥാനം നേടി സൈക്കിളിന് അര്‍ഹനായി. ജി.എച്ച്.എസ്.എസ് ബേത്തൂര്‍പാറയിലെ ആദര്‍ശ് മോഹന്‍ രണ്ടാം സ്ഥാനവും കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുഹമ്മദ് അഫ്ഹാം മൂന്നാം സ്ഥാനം നേടി യഥാക്രമം ടാബ് ലറ്റിനും സ്മാര്‍ട്ട് വാച്ചിനും അര്‍ഹരായി. ജില്ലയിലെ 9 സെന്ററുകളിലായി 600 ഓളം […]

തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന-ഇമാമ ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ടാലന്റ് ടെസ്റ്റ്-2024 ഗ്രാന്റ് ഫിനാലെയില്‍ നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അശ്വിന്‍ രാജ് ഒന്നാം സ്ഥാനം നേടി സൈക്കിളിന് അര്‍ഹനായി. ജി.എച്ച്.എസ്.എസ് ബേത്തൂര്‍പാറയിലെ ആദര്‍ശ് മോഹന്‍ രണ്ടാം സ്ഥാനവും കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുഹമ്മദ് അഫ്ഹാം മൂന്നാം സ്ഥാനം നേടി യഥാക്രമം ടാബ് ലറ്റിനും സ്മാര്‍ട്ട് വാച്ചിനും അര്‍ഹരായി. ജില്ലയിലെ 9 സെന്ററുകളിലായി 600 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആദ്യഘട്ട പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ട മുപ്പത് വിദ്യാര്‍ത്ഥികളാണ് ഗ്രാന്റ് ഫിനാലയില്‍ മത്സരിച്ചത്.
സമ്മാനദാന ചടങ്ങ് കാസര്‍കോട് ടൗണ്‍ സി.ഐ പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ അത്യാധുനിക ടെക്‌നോളജിയെ അറിവ് നേടാനുള്ള അവസരമായി ഉപയോഗപ്പെടുത്തണമെന്നും വഴിതെറ്റിപ്പോകുന്ന സാഹചര്യങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇമാമ പ്രസിഡണ്ട് ഇബ്രാഹിം ഖലീല്‍ ഹുദവി അധ്യക്ഷത വഹിച്ചു. ദര്‍ശന ചാനല്‍ ക്വിസ് റിയാലിറ്റി ഷോ വിന്നര്‍ ഫൈസല്‍ ഇബ്രാഹിം മത്സരം നിയന്ത്രിച്ചു. അക്കാദമി സെക്രട്ടറി ടി.എ ഷാഫി, അസി. മാനേജര്‍ എന്‍.കെ അമാനുല്ല, പ്രിന്‍സിപ്പള്‍ അബ്ദുല്‍ ബാരി ഹുദവി, വൈസ് പ്രിന്‍സിപ്പള്‍ ഇബ്രാഹിം ഹുദവി, നാഫിഹ് ഹുദവി അങ്കോല, സമദ് ഹുദവി പള്ളങ്കോട്, ശഹബാസ് ഹുദവി ബേവിഞ്ച, മുഷ്താഖ് ഹുദവി എരിയാല്‍ സംസാരിച്ചു.

Related Articles
Next Story
Share it